അമ്പമ്പോ 10,000 എം എ എച്ച്; ഭീമന്‍ കരുത്തുള്ള ബാറ്ററിയുമായി ഹോണര്‍ സ്മാര്‍ട്ട് ഫോണ്‍

honor-power-1000mAh-battery

10,000mAh ബാറ്ററിയുള്ള പുതിയ സ്മാര്‍ട്ട്ഫോൺ ഹോണര്‍ വിപണിയിൽ ഇറക്കുമെന്ന് റിപ്പോർട്ട്. ഈ ഹാന്‍ഡ്സെറ്റില്‍ മീഡിയടെക് ഡൈമെന്‍സിറ്റി 8500 ചിപ്സെറ്റ് ഉണ്ടെന്നും സൂചനയുണ്ട്. പുതിയ SoC-യുള്ള വിപണിയിലെ ആദ്യ മോഡലായി ഇത് മാറാനും സാധ്യതയുണ്ട്.

അതേസമയം, മോഡൽ പേര് അടക്കമുള്ളവ പുറത്തുവന്നിട്ടില്ല. ഹോണര്‍ പവര്‍ 2 ആയി ഈ മോഡല്‍ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. ചൈനീസ് സോഷ്യല്‍ മൈക്രോബ്ലോഗിങ് പ്ലാറ്റ്‌ഫോമായ വെയ്ബോയിലെ പോസ്റ്റില്‍ നിന്നാണ് ഈ വിവരങ്ങള്‍.

Read Also: എ ഐ ചെസ് മത്സരം ഗ്രോക്കിനെ തോല്പിച്ച് ചാറ്റ് ജിപിടിക്ക് കിരീടം; ജെമിനി മൂന്നാം സ്ഥാനത്ത്

ഈ ഹാന്‍ഡ്സെറ്റ് ഉത്പന്ന പരിചയപ്പെടുത്തൽ (എൻ പി ഐ) ഘട്ടത്തിലേക്ക് പ്രവേശിച്ചുവെന്നും റിപ്പോർട്ടുണ്ട്. ഉത്പന്നത്തിന്റെ നിര്‍മാണ പ്രക്രിയയില്‍ ഇത് നിര്‍ണായക ഘട്ടമാണ്. ആശയവത്കരണത്തില്‍ നിന്ന് ബൾക് ഉത്പാദനത്തിലേക്കും വാണിജ്യവത്കരണത്തിലേക്കും മാറുന്ന ഘട്ടമാണിത്. അടുത്ത വർഷം ആദ്യ പകുതിയോടെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. ഈ വർഷം ഏപ്രിലിൽ പുറത്തിറക്കിയ ഹോണർ പവറിന് 8,000 എം എ എച്ച് കരുത്തുണ്ടായിരുന്നു. സിലിക്കൺ കാർബൺ ബാറ്ററിയായിരുന്നു ഇതിന്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News