
സ്മാർട്ട് ഫോൺ വൃത്തിയായി സൂക്ഷിക്കുക എന്നത് ചിലർക്ക് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതേസമയം പലർക്കും എങ്ങനെയാണ് സ്മാർട്ട് ഫോണിന്റെ കാമറ ക്ലീൻ ചെയ്യേണ്ടത് എന്ന കാര്യം അറിയുകയുമില്ല. ഫോട്ടോയുടെ ക്വാളിറ്റി പലപ്പോഴും നഷ്ടപ്പെടുന്നത് മറ്റും ഫോൺ കാമറ ക്ലീൻ അല്ലാത്തത് കൊണ്ടാണ്.
അശ്രദ്ധമായിട്ടാണ് ഫോണിന്റെ കാമറ ക്ലീൻ ആക്കുന്നതെങ്കിൽ ലെൻസിൽ പോറൽ വീഴാനും അത് കാമറ നശിക്കുവാൻ കാരണമാകുകയും ചെയ്യും. അതിനാൽ ശ്രദ്ധയോടെ വേണം ഫോണിന്റെ കാമറ ക്ലീൻ ചെയ്യുവാൻ. പൊടിയാണ് സ്മാർട്ട് ഫോൺ കാമറകളുടെ പ്രധാന ശത്രു പൊടി ക്ലീൻ ചെയ്യുമ്പോൾ ലെൻസിൽ പാടുവീഴാൻ സാധ്യതയുള്ളതിനാൽ ക്ലീനിങ് പെൻ അല്ലെങ്കിൽ സോഫ്റ്റ് ആയ ചെറിയ ബ്രഷുകൾ ഉപയോഗിച്ചു വേണം കാമറ ക്ലീൻ ആക്കുവാൻ.
Also Read: ലാപ്‌ടോപ്പിന്റെ ബാറ്ററി ഹെൽത്ത് കുറയുന്നുണ്ടോ; ഇതാ ബാറ്ററിക്ക് ആയുസ്സ് വർധിപ്പിക്കാനുള്ള വഴികൾ
വിരൽപ്പാടുകൾ മറ്റും പതിയുന്നതാണ് മറ്റൊരു പ്രധാന പ്രശ്നം. ടിഷ്യൂ പേപ്പറുകൾ ഒക്കെ ഉപയോഗിച്ചാണ് ഇങ്ങനെ പാടു വീണാൽ മിക്കവരും ക്ലീൻ ചെയ്യുക എന്നാൽ ഇവ ഉപയോഗിച്ചാൽ പൊടി ലെൻസിൽ ബാക്കി ആകും. അതിനാൽ മൈക്രോ ഫൈബർ ക്ലോത്ത് ഉപയോഗിച്ച് ലെൻസ് വൃത്തിയാക്കുന്നതാണ് നല്ലത്. ലെൻസ് ക്ലീനറുകളും ഫോണിന്റെ കാമറ ക്ലീൻ ചെയ്യാൻ ഉപയോഗിക്കാവുന്നതാണ്.
ഫോണിന്റെ കവർ വൃത്തിയായി സൂക്ഷിക്കുന്നത് ഫോണിന്റെ ഭംഗി നിലനിർത്താൻ സഹായിക്കുന്നതാണ്. ഡിഷ് സോപ്പും ചെറുചൂടുള്ള വെള്ളവും ഉപയോഗിച്ച് ഫോണിന്റെ കവറിൽ പറ്റിയിരിക്കുന്ന അഴുക്കുകൾ കഴുകു കളയാം. ചെറു ചൂടുവെള്ളത്തിൽ ഡിഷ് വാഷ് ഒഴിച്ച ശേഷം അതിൽ ഫോൺകവർ മുക്കി വെയ്ക്കുക കവർ കഴുകിയതിനു ശേഷം ഉണങ്ങിയ തൂവാല ഉപയോഗിച്ച് വെള്ളം പൂർണമായും തുടച്ച് ഉണങ്ങിയതിനു ശേഷം മാത്രമേ ഉപയോഗിക്കാവൂ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

