ബജറ്റ് കാറ്റഗറിയിൽ ഇനി മത്സരം കടുക്കും: പതിനായിരം രൂപയ്ക്ക് 120 Hz ഡിസ്പ്ലേ, 6000 എംഎഎച്ച് ബാറ്ററി; ഇൻഫിനിക്സിന്‍റെ ‘ഹോട്ട്’ ഐറ്റം എത്തി

Infinix Hot 60i 5G

ബജറ്റ് കാറ്റഗറിയിൽ മത്സരം കടുപ്പിച്ച് കമ്പനികൾ. ടെക്നോയുടെ സ്പാർക്ക് ഗോ 5G ഇറക്കി ഞെട്ടിച്ചതിന് പിന്നാലെ പതിനായിരം രൂപയിൽ താഴെ ഒരു ഹോട്ട് ഐറ്റവുമായി എത്തി ഇൻഫിനിക്സും. ഓഗസ്റ്റ് 21 മുതൽ ഫ്ലിപ്കാർട്ടിലും റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും ഇൻഫിനിക്സ് ഹോട്ട് 60i 5G വിൽപ്പനയ്‌ക്കെത്തും. ബഡ്ജറ്റ് ഫോണെങ്കിലും എതിരാളികളുമായി പിടിച്ചു നില്ക്കാൻ അടിപൊളി ഫീച്ചറുകളുമായാണ് ഇൻഫിനിക്സ് എത്തുന്നത്.

120Hz റിഫ്രഷ് റേറ്റും 670 nits പീക്ക് ബ്രൈറ്റ്‌നസും ഉള്ള 6.75 ഇഞ്ച് HD+ LCD ഡിസ്‌പ്ലേയാണ് ഫോണിന് കമ്പനി നൽകിയിരിക്കുന്നത്. പാണ്ട ഗ്ലാസ് സംരക്ഷണവും വെള്ളം പൊടി എന്നിവ പ്രതിരോധിക്കാൻ IP64 റേറ്റിംഗും ഫോണിനുണ്ട്. വില കുറവാണെന്ന് കരുതി പെർഫോമൻസിൽ കുറവൊന്നും കമ്പനി വരുത്തിയിട്ടില്ല.

ALSO READ; തലൈവരോളം സ്റ്റൈലൻ: വില പതിനായിരത്തിൽ താഴെ; ഇത് ടെക്നോയുടെ പവർഹൗസ്

പുതിയ ഇൻഫിനിക്സ് ഉപകരണം മീഡിയടെക് ഡൈമെൻസിറ്റി 6400 പ്രോസസറാണ് ഫോണിന് വരുന്നത്. മാലി-എം57 എംസി2 ജിപിയുവോടെയാണ് ഇത് പ്രവർത്തിക്കുക. 4 ജിബി എൽപിഡിഡിആർ 4എക്സ് റാമും 128 ജിബി ഇഎംഎംസി 5.1 സ്റ്റോറേജും ഫോണിൽ ലഭ്യമാണ്. മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി 2 ടിബി വരെ കൂട്ടാവുന്ന സ്റ്റോറേജ് കപ്പാസിറ്റിയും ഫോണിനുണ്ട്.

50MP സിംഗിൾ പിൻ ക്യാമറ സജ്ജീകരണവും LED ഫ്ലാഷും 2k 30fps വീഡിയോ റെക്കോർഡിംഗിനുള്ള പിന്തുണയും ഹോട്ട് 60i-യിൽ ഉണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി മുൻവശത്ത് 5MP ഷൂട്ടറും നൽകിയിരിക്കുന്നു. 18W വയർഡ് ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 6,000mAh വമ്പൻ ബാറ്ററിയാണ് ഹോട്ട് 60i-യിൽ വരുന്നത്.

ALSO READ; ഇനി ഗൂഗിള്‍ മാപ്പ് കു‍ഴിയില്‍ ചാടിക്കില്ല: ആപ്പില്‍ ഇനി മുതല്‍ ആക്സിഡൻ്റ് ബ്ലാക്ക് സ്പോട്ട് അലേർട്ട്

ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഇൻഫിനിക്‌സിന്റെ XOS 15-ലാണ് ഹോട്ട് 60i പ്രവർത്തിക്കുന്നത്, സർക്കിൾ ടു സെർച്ച്, AI കോൾ ട്രാൻസ്ലേഷൻ, AI സമ്മറൈസേഷൻ, AI റൈറ്റിംഗ് അസിസ്റ്റന്റ്, ഫോട്ടോ എഡിറ്റിംഗിനുള്ള AI ഇറേസർ, AI വാൾപേപ്പർ ജനറേറ്റർ എന്നിവയുൾപ്പെടെ നിരവധി AI സവിശേഷതകളും ഫോണിലുണ്ടാകും. ഇൻഫിനിക്സ് ഹോട്ട് 60i യുടെ 4 ജിബി റാം / 128 ജിബി സ്റ്റോറേജ് മോഡലിന് ₹9,299 ആണ് വില. ഷാഡോ ബ്ലൂ, മൺസൂൺ ഗ്രീൻ, പ്ലം റെഡ്, സ്ലീക്ക് ബ്ലാക്ക് എന്നിങ്ങനെ നാല് നിറങ്ങളിൽ ഫോൺ ലഭ്യമാകും.

Keywords: Budget smartphone, infinix, smartphone under 10000, infinix Hot 60i

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News