റിട്ടയര്‍മെന്റിനു ഒരുങ്ങി ബഹിരാകാശ നിലയം; പ്രവർത്തനം നിർത്തി സമുദ്രത്തിലേക്ക് പതിക്കും, എവിടെയെന്ന് അറിയണ്ടേ ?

INTERNATIONAL SPACE STATION

ഭൂമിക്ക് പുറത്ത് മനുഷ്യൻ താമസിക്കുന്നുണ്ട്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കുറച്ചുമനുഷ്യര്‍ അവിടെയാണ് കഴിയുന്നത്, എവിടെ ആണെന്ന് അല്ലെ ? അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ. 300 നടുത്ത് യാത്രികര്‍ ഇവിടെ വന്നുപോയി, അതില്‍ കൂടുതലും വിവിധ ബഹിരാകാശ ഏജന്‍സികളുടെ ശാസ്ത്രദൗത്യങ്ങളുമായെത്തിയ ബഹിരാകാശ സഞ്ചാരികളായിരുന്നു. ഇടയ്ക്കിടെ, പ്രത്യേകിച്ചും ഈ അവസാന നാളുകളില്‍ ചില വിനോദസഞ്ചാരികളും ബഹിരാകാശ നിലയത്തിലെത്തി. എന്നാൽ ഇനി അവിടെ ആരും ഉണ്ടാവില്ല. 2030-ഓടെ ഐഎസ്എസിന്റെ ദൗത്യം അവസാനിപ്പിച്ച്, ജനവാസമില്ലാത്ത സമുദ്രഭാഗമായ ‘പോയിന്റ് നെമോ’യിലേക്ക് നിയന്ത്രിതമായി പതിപ്പിക്കാൻ നാസയും രാജ്യാന്തര പങ്കാളികളും പദ്ധതിയിടുന്നു.

സുരക്ഷിതമായ തിരിച്ചുവരവിനായി, പ്രത്യേകം രൂപകൽപ്പന ചെയ്ത സ്‌പേസ് എക്‌സിന്റെ ഡി-ഓർബിറ്റ് വാഹനം (SpaceX deorbit vehicle) ഉപയോഗിക്കാനാണ് തീരുമാനം. ബഹിരാകാശ നിലയത്തെ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കൃത്യമായി തിരികെ കൊണ്ടുവന്ന്, ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട സമുദ്രമേഖലയായ പസഫിക് സമുദ്രത്തിലെ കേന്ദ്രത്തിൽ (Point Nemo) പതിപ്പിക്കും.

ALSO READ: എത്ര കിട്ടിയാലും പഠിക്കില്ല; 2025-ൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിച്ചത് ഈ പാസ്‌വേഡുകൾ

1998-ൽ വിക്ഷേപിക്കപ്പെട്ട ഐഎസ്എസ്, 2000 നവംബർ 2 മുതൽ തുടർച്ചയായി മനുഷ്യൻ താമസിക്കുന്ന ബഹിരാകാശ കേന്ദ്രമാണ്. നാസ, റഷ്യയുടെ റോസ്‌കോസ്‌മോസ്, യൂറോപ്യൻ സ്‌പേസ് ഏജൻസി (ESA), ജപ്പാൻ്റെ ജാക്സ (JAXA), കാനഡയുടെ സി.എസ്.എ (CSA) തുടങ്ങിയ അഞ്ച് ബഹിരാകാശ ഏജൻസികളുടെ സഹകരണത്തോടെയാണ് നിലയം പ്രവർത്തിക്കുന്നത്.

26 രാജ്യങ്ങളിൽ നിന്നുള്ള 280-ൽ അധികം ബഹിരാകാശ യാത്രികർ ഐ.എസ്.എസ്സിൽ എത്തിയിട്ടുണ്ട്. ഏകദേശം 356 അടി നീളവും 460 ടൺ ഭാരവുമുള്ള ഈ ആകാശസൗധത്തിൽ ആറ് കിടപ്പുമുറികൾ, രണ്ട് ശുചിമുറികൾ, ഒരു ജിംനേഷ്യം, ഭൂമിയെ നിരീക്ഷിക്കാൻ ഒരു ബേ വിൻഡോ എന്നിവയുണ്ട്.

പഴക്കം മൂലമുള്ള വർധിച്ചുവരുന്ന അറ്റകുറ്റപ്പണികളും സുരക്ഷാ പ്രശ്‌നങ്ങളും പരിഗണിച്ചാണ് ഐ.എസ്.എസ്. ഡീകമ്മീഷൻ ചെയ്യാൻ തീരുമാനിച്ചത്.പസിഫിക് സമുദ്രത്തിലെ ഒരു പ്രത്യേകമേഖലയിലാകും അന്ത്യവിശ്രമത്തിനായി ഇറങ്ങുക. പോയിന്റ് നെമോയെന്നാണ് ഈ സ്ഥലത്തിന്റെ പേര്. വളരെ വിദൂരമായ ഒരു സ്ഥലമാണിത്. ശാന്തസമുദ്രത്തിൽ തീരങ്ങളിൽ നിന്ന് ഏറ്റവും അകലെ സ്ഥിതി ചെയ്യുന്ന മേഖലയാണിത്. ഷൂൾസ് വേണിന്റെ ‘ട്വന്റി തൗസൻഡ് ലീഗ്സ് അണ്ടർ ദ സീ’ എന്ന വിഖ്യാത നോവലിലെ പ്രധാന കഥാപാത്രമായ ക്യാപ്റ്റൻ
നെമോയിൽ നിന്നാണു മേഖലയ്ക്ക് ആ പേരു കൊടുത്തിരിക്കുന്നത്.

ഡൂസി ഐലൻഡ്, മോടു ന്യൂയി, മഹേ‍ർ ഐലൻഡ് എന്നീ മൂന്ന് ദ്വീപുകളുടെ നടുക്കായി ഓരോന്നിൽ നിന്നും ഏകദേശം 1600 കിലോമീറ്റർ ദൂരമകലെയാണ് പോയിന്റ് നെമോ സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നു കര കണ്ടെത്തുക വളരെ പ്രയാസമാണെന്ന് അർഥം. ഇതൊരു കരപ്രദേശമല്ലാത്തതിനാൽ മുൻപ് ഇതിനെപ്പറ്റി വലിയ അറിവുകളോ ചിന്തകളോ ഒന്നുമില്ലായിരുന്നു. 1992ൽ ഒരു ക്രൊയേഷ്യൻ സർവേ എൻജിനീയറായ ഹ്രോവ്ജെ ലൂക്കാട്ടെലയാണ് ഈ സ്ഥലം കംപ്യൂട്ടർ അധിഷ്ഠിത പഠനങ്ങളുടെ പിൻബലത്തിൽ കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News