
ഐഫോൺ ഉപയോക്താക്കൾ നമ്മുടെ ഇടയിൽ നിരവധിയുണ്ട്. സുരക്ഷ കൊണ്ടും പെർഫോമൻസ് കൊണ്ടും നിരവധി ആരാധകരെ സൃഷ്ടിച്ച ആപ്പിൾ ഐഫോണുകൾക്ക് ബാറ്ററി ഇപ്പോഴും ഒരു പ്രശ്നമാണ്.
ഇപ്പോഴിതാ പുതിയ iOS 26-ലേക്ക് അപ്‌ഡേറ്റ് ചെയ്‌തതിനുശേഷം ബാറ്ററി വേഗത്തിൽ ചാർജ് തീരുന്നതായി ഐഫോൺ ഉപയോക്താക്കൾ പരാതിപ്പെട്ട് രംഗത്തെത്തുകയാണ്. തിയ ഒഎസ് ഇൻസ്റ്റാൾ ചെയ്യുന്നതിന്റെ ഭാഗമായി സാധാരണമായി ഉണ്ടാകുന്നതാണ് എന്നും ഇൻസ്റ്റാളേഷൻ പൂർത്തിയാക്കിയ ശേഷം എല്ലാം സാധാരണപോലെ ആകുമെന്നും ഈ പ്രശ്നത്തിൽ പ്രതികരണവുമായി ആപ്പിൾ രംഗത്തെത്തിയിട്ടുണ്ട്. മാത്രമല്ല അഡാപ്റ്റീവ് പവർ മോഡ് പോലെ ഊർജ്ജം ലാഭിക്കാൻ ഡിസൈൻ ചെയ്‌തിരിക്കുന്ന ഫീച്ചറുകൾ iOS 26 ൽ ഉണ്ട്.
എന്തെല്ലാം വിധത്തിൽ ഐഫോൺ ബാറ്ററിചാർജ് വേഗം തീർന്നുപോകാൻ സാധ്യതയുണ്ടെന്നും അവ എങ്ങനെ പരിഹരിക്കാമെന്നും നോക്കാം.
പ്രധാനമായും നിങ്ങളുടെ പക്കലുള്ള ഐഫോൺ പഴയത് ആണെങ്കിലോ ബാറ്ററി പഴയതായെങ്കിലോ ചാർജ് അധികനേരം നിലനിർത്താൻ സാധിക്കണമെന്നില്ല. ഫോണിൽ നടത്തുന്ന ചെറിയ അപ്ഡേറ്റുകൾ പോലും ബാറ്ററിയെ ദുർബലമാക്കും. അതിനാൽ തന്നെ ബാറ്ററി ഹെൽത്ത് പരിശോധിച്ച് ആവശ്യമെങ്കിൽ ബാറ്ററി മാറ്റുന്നത് നന്നായിരിക്കും.
ഫോണിലുള്ള ആപ്പുകൾ ആണ് മറ്റൊരു പ്രശ്‍നം. പഴയ ചില ആപ്പുകൾ iOS 26ൽ പ്രവർത്തിക്കാൻ പൂർണ്ണമായി പരുവപ്പെട്ടിട്ടില്ല. ഈ സമയം ചില ആപ്പുകൾ പുതിയ ഒഎസിൽ പ്രവർത്തിക്കാൻ കൂടുതൽ ഊർജം ഉപയോഗിച്ചേക്കാമെന്നും ഇത് ബാറ്ററി ഹെൽത്തിനെ ബാധിക്കുമെന്നും വിദഗ്ധർ പറയപ്പെടുന്നു. ഇത് ഇല്ലാതാക്കാൻ ആപ്പുകൾ അപ്ഡേറ്റ് ചെയ്ത് ഉപയോഗിക്കണം.
ALSO READ: ട്രെയിൻ സീസൺ ടിക്കറ്റ് വേണോ?ഇനിമുതൽ ‘യുടിഎസി’ൽ കിട്ടില്ല; ‘റെയിൽ വൺ’ വേണം
കൂടാതെ ചാർജ് പെട്ടെന്ന് തീരുന്നത് ഒഴിവാക്കാൻ മറ്റ്ചില വിദ്യകൾ കൂടി ചെയ്യാനാകും. ബ്രൈറ്റ്നസ് ക്രമീകരിക്കുക, ബാക്ഗ്രൗണ്ട് ആപ്പുകൾ പരിശോധിച്ച് അനാവശ്യമായവയുടെ പ്രവർത്തനം അവസാനിപ്പിക്കുക, പവർ സേവിങ് മോഡ് പ്രയോജനപ്പെടുത്തുക എന്നിവയാണത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

