അപ്ഡേറ്റിനു പിന്നാലെ ബാറ്ററി ലൈഫിൽ വൻ ഇടിവ്; പരാതി പ്രവാഹത്തിനിടെ ന്യായീകരണവുമായി ആപ്പിൾ

ios-26-battery-drain-issues

ആപ്പിൾ iOS 26 പുറത്തിറക്കി, ഇതിനകം തന്നെ പുതിയൊരു വിമർശനം നേരിടുന്നുണ്ട്. ബാറ്ററി ചാർജ് കുറയുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ആണ് ഉപഭോക്താക്കൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. സമീപ വർഷങ്ങളിലെ ഏറ്റവും വലിയ ഓപ്പറേറ്റിങ് സിസ്റ്റം അപ്ഡേറ്റ് എന്നാണ് iOS 26-നെ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ ഐഫോണിലെ ബാറ്ററി പെട്ടെന്ന് തീരുന്നുവെന്നാണ് ഉപഭോക്താക്കളുടെ പരാതി. ഉപയോക്താക്കൾ സോഷ്യൽ മീഡിയയിൽ, പ്രത്യേകിച്ച് X-ൽ, ഫോണിന്റെ വൈദ്യുതി ഉപഭോഗത്തെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവെച്ചു.

ഒരു മണിക്കൂറിനുള്ളിൽ തങ്ങളുടെ ഫോണിന്റെ ബാറ്ററി ചാർജ് 100% ൽ നിന്ന് 79% ആയി കുറഞ്ഞുവെന്ന് ഒരു ഉപയോക്താവ് അവകാശപ്പെട്ടു, പുതിയ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്തതിനുശേഷം അവരുടെ “ബാറ്ററി ആരോഗ്യം 80% ആയി കുറഞ്ഞു” എന്ന് മറ്റൊരാൾ അവകാശപ്പെട്ടു.

ALSO READ: കേരളത്തിൽ നിന്നും കുഴിച്ച് അങ്ങ് പോയാൽ എത്തുന്നത് അമേരിക്കയിലല്ല, മറ്റൊരിടത്ത്; എന്താണ് ആന്റിപോഡ് ?

iOS 26 അപ്ഡേറ്റോടെ തന്റെ ഫോൺ ചൂടാവുകയാണെന്നും ബാറ്ററിശേഷിയും നന്നേ കുറഞ്ഞുവെന്നും മറ്റൊരാൾ കുറിച്ചു. ചാർജ് ചെയ്യുന്നതിൽ മുമ്പത്തേതിൽ നിന്ന് ഒരുമാറ്റവും വരുത്തിയിട്ടില്ലെന്നും കുറിപ്പിലുണ്ട്. iOS26 -ന് തീർച്ചയായും ബാറ്ററി സംബന്ധമായ പ്രശ്നങ്ങളുണ്ടെന്ന് മറ്റൊരാൾ പോസ്റ്റ് ചെയ്തു.

അതേസമയം ആദ്യഘട്ടത്തിലുള്ള ബാറ്ററി സംബന്ധമായ പ്രശ്നങ്ങൾ സാധാരണമാണെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ആപ്പിൾ അധികൃതർ വ്യക്തമാക്കി. ഇത് സാധാരണമാണ്, നിങ്ങളുടെ ഡിവൈസിന് ബാക്​ഗ്രൗണ്ടിൽ നടക്കുന്ന സെറ്റ്അപ് പ്രൊസസ് പൂർത്തിയാക്കാൻ സമയം വേണം. ഒരു അപ്ഡേറ്റ് പൂർത്തിയാക്കിയയുടൻ, പ്രത്യേകിച്ച് മേജർ റിലീസ് ആണെങ്കിൽ താൽക്കാലികമായി ബാറ്ററി ലൈഫിൽ പ്രശ്നം അനുഭവപ്പെടാം. ഇത് ചില ഉപയോക്താക്കളുടെ പ്രകടനത്തിലും ബാറ്ററി ലൈഫിലും താൽക്കാലിക സ്വാധീനം ചെലുത്തിയേക്കാം’ എന്നാണ് ആപ്പിൾ പുറത്തുവിട്ട ഔദ്യോ​ഗിക പ്രസ്താവനയിൽ വ്യക്തമാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News