
ഐഎസ്ആർഒയുടെ 4,000 കിലോഗ്രാമിൽ കൂടുതൽ ഭാരമുള്ള ആശയവിനിമയ ഉപഗ്രഹമായ സിഎംഎസ്-03 വിക്ഷേപണം നടന്നു. ഏകദേശം 4,410 കിലോഗ്രാം ഭാരമുള്ള ഈ ഉപഗ്രഹ ദൗത്യം ഇന്ത്യൻ മണ്ണിൽ നിന്ന് വിക്ഷേപിക്കപ്പെടുന്ന ഏറ്റവും ഭാരമേറിയതാണ്. ജിയോസിൻക്രണസ് ട്രാൻസ്ഫർ ഓർബിറ്റിലേക്ക് (ജിടിഒ) എൽവിഎം3-എം5 റോക്കറ്റിലാണ് ഉപഗ്രഹം കുതിച്ചിരിക്കുന്നത്.
നാവിക സേനയ്ക്കായുള്ള നിര്‍ണായക വാര്‍ത്താവിനിമയ ഉപഗ്രഹമായ സിഎംഎസ് 03 ഉപഗ്രഹവുമായി വൈകിട്ട് 5.26നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് ആണ് സിഎംഎസ് 03 യാത്ര ആരംഭിച്ചിരിക്കുന്നത്. 4,000 കിലോഗ്രാം വരെ ഭാരമുള്ള ഭാരമേറിയ പേലോഡുകൾ വഹിക്കാൻ കഴിവുള്ളതിനാൽ ‘ബാഹുബലി’ എന്നാണ് ഇതിനെ വിളിക്കുന്നത്. 43.5 മീറ്റർ ഉയരമുള്ള റോക്കറ്റ് തികച്ചും ഭീമനാണ്.
രണ്ട് വർഷത്തെ ഇടവേളയ്ക്കുശേഷം ഐഎസ്ആർഒയുടെ എറ്റവും കരുത്തേറിയ റോക്കറ്റിന്‍റെ തിരിച്ചുവരവ് കൂടിയാണ് ഇന്നത്തെ വിക്ഷേപണം. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട ദൗത്യമായതിനാൽ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിച്ചാണ് ഐഎസ്ആര്‍ഒയുടെ വിക്ഷേപണം.
2018 ഡിസംബർ 5 ന് ഫ്രഞ്ച് ഗയാനയിലെ കൊറോ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് ഏരിയൻ-5 VA-246 റോക്കറ്റ് ഉപയോഗിച്ച് ബഹിരാകാശ ഏജൻസി തങ്ങളുടെ ഏറ്റവും ഭാരമേറിയ ആശയവിനിമയ ഉപഗ്രഹമായ GSAT-11 വിക്ഷേപിച്ചിരുന്നു. ഏകദേശം 5,854 കിലോഗ്രാം ഭാരമുള്ള GSAT-11 ISRO നിർമ്മിച്ച ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണ്. ഇതിനടുത്താണ് ഇന്ത്യൻ മണ്ണിൽ നിന്ന് ഉയർത്തുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

