എ ഐ യെ ഹിന്ദി പഠിപ്പിക്കാൻ ആളെ തിരഞ്ഞ് സക്കര്‍ബര്‍ഗ്; മണിക്കൂറിന് 5000 രൂപ പ്രതിഫലം

mark zuckerberg

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ഹിന്ദി പഠിപ്പിക്കാന്‍ ആളെ വേണമെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ്.

ഹിന്ദി ചാറ്റ് ബോട്ടുകള്‍ നിര്‍മിക്കാന്‍ കരാറുകാരെ തേടി മെറ്റ തൊഴില്‍ പരസ്യം പുറപ്പെടുവിപ്പിച്ചു. ബിസിനസ് ഇന്‍സൈഡറാണ് മെറ്റ നല്‍കിയ തൊഴില്‍ പരസ്യത്തിലെ വിവരങ്ങള്‍ പുറത്തുവിട്ടത്. മണിക്കൂറിന് 5000 രൂപയാണ് പ്രതിഫലമായി ലഭിക്കുക. ഹിന്ദി, ഇന്‍ഡൊനീഷ്യന്‍, പോര്‍ച്ചുഗീസ്, സ്പാനിഷ് എന്നീ ഭാഷകളില്‍ പ്രാവീണ്യമുള്ള കാരക്ടര്‍ ക്രിയേഷന്‍, സ്റ്റോറി ടെല്ലിങ്, പ്രോംറ്റ് എഞ്ചിനീയറിങ് എന്നിവയില്‍ ആറ് വര്‍ഷത്തെയെങ്കിലും പരിചയമുള്ളവരെ തേടുന്നതായാണ് പരസ്യം. യുഎസിലുള്ളവരെയാണ് ജോലിയിലേക്ക് തെരഞ്ഞെടുക്കുക .

ALSO READ: രണ്ട് സക്കര്‍ബര്‍ഗോ?: മെറ്റ തൻ്റെ അക്കൗണ്ട് നിരന്തരം ബ്ലോക്ക് ചെയ്യുന്നതിനെതിരെ പരാതിയുമായി അഭിഭാഷകൻ മാർക്ക് സക്കർബർഗ്

പ്രാദേശികമായ വൈവിധ്യങ്ങളും വൈകാരികതലങ്ങളും മനസിലാക്കി ഹിന്ദിഭാഷയില്‍ ഒഴുക്കോടെ ആശയവിനിമയം നടത്തുന്ന എഐ ചാറ്റ്‌ബോട്ടുകള്‍ നിര്‍മിച്ചെടുക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ക്രിസ്റ്റല്‍ ഇക്വേഷന്‍, അക്വെന്റ് ടാലന്റ് എന്നീ ഏജന്‍സികളാണ് കരാര്‍ ജീവനക്കാരെ കൈകാര്യം ചെയ്യുക.

ALSO READ: ഫെയ്സ്ബുക്കിനും ഇൻസ്റ്റയ്ക്കും യൂട്യൂബിനും നിരോധനം; തീരുമാനവുമായി നേപ്പാള്‍ സര്‍ക്കാര്‍

എഐ ചാറ്റ്‌ബോട്ടുകള്‍ക്ക് ഭാഷാപരമായും സാംസ്‌കാരികമായും സംഭവിച്ചുകൊണ്ടിരിക്കുന്ന ഗുരുതര പിഴവുകള്‍ ഒഴിവാക്കുവാനാണ് മെറ്റയുടെ നീക്കം. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ കൂടുതൽ പ്രാദേശിക വൽക്കരിക്കുന്നതിനും ഈ മാറ്റത്തിലൂടെ മെറ്റയ്ക്ക് സാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News