‘വന്‍തോതില്‍ തൊഴിലില്ലായ്മ, കോര്‍പറേറ്റ് ലാഭം കുമിഞ്ഞുകൂടും’; മുന്നറിയിപ്പുമായി എഐയുടെ ഗോഡ്ഫാദര്‍

godfather-of-ai-geoffrey-hinton

എഐയിലൂടെ വൻതോതിൽ തൊഴിലില്ലായ്മയുണ്ടാകുമെന്നും കമ്പനികളെ കൂടുതല്‍ ലാഭകരമാക്കുമെന്നും എഐ ഗോഡ്ഫാദര്‍ എന്നറിയപ്പെടുന്ന ജെഫ്രി ഹിന്റണ്‍. ഇന്നത്തെ AI- അധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍ക്ക് ശക്തി പകരുന്ന മെഷീന്‍ ലേണിങിന്റെ അടിത്തറ പാകിയതിൽ വലിയ പങ്കുവഹിച്ചയാളാണ് ഹിന്റണ്‍. തൊഴിലാളികളുടെ ചെലവിലാണ് കമ്പനികൾക്ക് ലാഭമുണ്ടാകുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

തൊഴിലാളികളെ മാറ്റാന്‍ സമ്പന്നരായ ആളുകള്‍ എഐ ഉപയോഗിക്കാന്‍ പോകുമെന്ന് ഫിനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ഹിന്റണ്‍ പറഞ്ഞു. ഇത് കുറച്ച് ആളുകളെ കൂടുതല്‍ സമ്പന്നരാക്കുകയും മിക്കവരെയും ദരിദ്രരാക്കുകയും ചെയ്യും. അത് എഐയുടെ തെറ്റല്ലെന്നും മുതലാളിത്ത വ്യവസ്ഥയുടെതാണെന്നും അദ്ദേഹം പറഞ്ഞു.

Read Also: 6ജി എത്തുന്നു: 100Gbps സ്പീഡ്, 5ജിയേക്കാള്‍ പത്തുമടങ്ങ് വേഗം

കഴിഞ്ഞ വര്‍ഷം നൊബേല്‍ സമ്മാനം നേടിയയാണ് ഹിന്റണ്‍. AI-യെക്കുറിച്ചും അത് നിയന്ത്രിക്കപ്പെട്ടില്ലെങ്കില്‍ ആഗോള സമ്പദ്വ്യവസ്ഥയെ എങ്ങനെ തകര്‍ക്കുമെന്നതിനെ കുറിച്ചും വളരെക്കാലമായി മുന്നറിയിപ്പ് നല്‍കുന്നയാളാണ്. AI-ക്ക് ഭയാനകമായ ചിന്തകള്‍ ഉത്പാദിപ്പിക്കാന്‍ കഴിയുമെന്ന് ഇതിനകം തെളിയിച്ചിട്ടുണ്ടെന്നും AI ചാറ്റ്‌ബോട്ടുകള്‍ അവരുടെ ഭാഷ വികസിപ്പിച്ചെടുത്താല്‍ സാങ്കേതികവിദ്യ കൈവിട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News