ആകാശത്തെ ദൃശ്യവിസ്മയം അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കാനുള്ള വേദിയാക്കി ദേശീയ മാധ്യമങ്ങൾ

Lunar eclipse superstitions

2025 സെപ്റ്റംബർ ഏഴിനും എട്ടിനും രാത്രിയിൽ ഇന്ത്യയുടെ ആകാശത്ത് ഒരു അപൂർവ്വ ജ്യോതിശാസ്ത്രവിസ്മയം അരങ്ങേറിയിരുന്നു. രാജ്യത്തുടനീളം ദൃശ്യമായ പൂർണ്ണ ചന്ദ്രഗ്രഹണം, ആകാശനിരീക്ഷകർക്കടക്കം അവിസ്മരണീയമായ ഒരനുഭവമായിരുന്നു. ഭൂമിയുടെ ഏറ്റവും ഇരുണ്ട നിഴലിലേയ്ക്ക് ചന്ദ്രൻ പൂർണ്ണമായും പ്രവേശിച്ചപ്പോൾ, ആകാശത്ത് രക്തചന്ദ്രൻ ബ്ലഡ് മൂൺ പ്രത്യക്ഷപ്പെട്ടു.

എന്നാൽ ചന്ദ്രഗ്രഹണ സമയത്ത് കുളിക്കരുത്, ഭക്ഷണം കഴിക്കരുത്, പുറത്തിറങ്ങരുത് തുടങ്ങിയ ചില വിചിത്ര സന്ദേശങ്ങളും പുറത്ത് വന്നിരുന്നു. വെറും സന്ദേശങ്ങളെന്ന് പറഞ്ഞ് ഒഴിവാക്കാനാവില്ല. കാരണം ഇവ റിപ്പോർട്ട് ചെയ്തത് എൻഡിടിവി, റിപ്പബ്ലിക് തുടങ്ങിയ മുഖ്യധാരാ ഹിന്ദി മാധ്യമങ്ങളായിരുന്നു.

Also Read: മുനിയമ്മാള്‍ എന്ന എ‍ഴുപതികാരിയുടെ പോരാട്ടം എത്തിച്ച കുടിനീര്‍; അവസാനിച്ചത് തലൈവൻ കോട്ടയിലെ അഞ്ചുപതിറ്റാണ്ടിലേറെയായ ജാതിവിവേചനം

ചന്ദ്രഗ്രഹണം ലൈവ് റിപ്പോർട്ടിംഗ് പരിപാടിക്കിടെ ഈ ചാനലുകൾ സംഘടിപ്പിച്ച ചർച്ചാ പരിപാടിയിൽ അതിഥികളായി എത്തിയത് ജ്യോതിഷികളും സന്യാസിമാരുമായിരുന്നു. ചന്ദ്രഗ്രഹണം ലൈവ് റിപ്പോർട്ടിംഗ് എന്നപേരിൽ സംഘടിപ്പിച്ച പരിപാടിയെ ചാനലും അവതാരകരുമുൾപ്പടെ അന്ധവിശ്വാസങ്ങളും അശാസ്ത്രീയതയും പ്രചരിപ്പിക്കാനുള്ള വേദിയായിട്ടായിരുന്നു ഉപയോഗിച്ചത്.

ചന്ദ്ര, സൂര്യ ഗ്രഹണങ്ങളുമായി ബന്ധപ്പെട്ട് കാലങ്ങളായി നിലനിന്നുപോരുന്ന അന്ധവിശ്വാസങ്ങളെ ചെറുക്കാൻ രാജ്യത്തെ ശാസ്ത്രസംഘങ്ങളും ശാസ്ത്രജ്ഞരും ശ്രമിക്കുമ്പോൾ, ഗ്രഹണ സമയത്ത് ഭക്ഷണം വിതരണം ചെയ്തും മറ്റും ഐഎസ്ആർഒ ഉൾപ്പടെയുള്ള ഗവൺമെൻ്റൽ ബോഡികളും സംഘങ്ങളും അവബോധം സൃഷ്ടിക്കാൻ ശ്രമിക്കുമ്പോഴാണ് മുഖ്യധാര ഹിന്ദി മാധ്യമങ്ങൾ അന്ധവിശ്വാസങ്ങളെ ചാനലുകളിലൂടെയും ചർച്ചാ പരിപാടികളിലൂടെയും പടർത്താൻ ശ്രമം നടത്തുന്നത്.

Also Read: പരസ്പരം കല്ലെറിഞ്ഞ് ഭക്തി പ്രദർശനം; മധ്യപ്രദേശിലെ ‘ഗോത്മാർ’ മേളയിൽ ഇത്തവണ പരുക്കേറ്റവരുടെ എണ്ണം 934

ഇതുകൂടാതെ മറ്റൊരു സംഭവം കൂടിയുണ്ടായിരുന്നു, ഗ്രഹണസമയത്ത് മാംസം കഴിച്ചതിന് ഒഡീഷയിൽ ബജ്രംഗ്ദൾ പ്രവർത്തകർ യുവാക്കളെ വീട്ടിൽ കയറി ആക്രമിച്ചു. ഈ സംഭവം നടന്നത് ഭുവനേശ്വറിലാണ്. വാടകവീട്ടിൽ താമസിക്കുകയായിരുന്ന യുവാക്കൾ ഗ്രഹണസമയത്ത് ചിക്കൻ ബിരിയാണി വിളമ്പിയതാണ് അവർക്ക് പ്രശ്നമായത്. അനുവാദമില്ലാതെ ഇരച്ചുകേറിയ പ്രവർത്തകർ വീട്ടിലുള്ള ഫർണിച്ചർ തകർക്കുകയും സ്ത്രീകളെയുൾപ്പടെയുള്ളവരെ മർദിക്കുകയും ചെയ്തു. രണ്ടു യുവാക്കൾക്ക് പരുക്കേറ്റു. യുവാക്കൾക്ക് വീട് വാടകയ്ക്ക് നൽകിയ വീട്ടുടമയ്ക്കും മർദ്ദനമേറ്റു. ഗ്രഹണസമയത്ത് മാംസം വിളമ്പുന്നത് ഹിന്ദുക്കളുടെ ആചാരം ലംഘനാമാണെന്ന് പറഞ്ഞായിരുന്നു ബജ്രംഗ്ദളിൻറെ ക്രൂരമായ ആക്രമണം.

ഇത്തരം നീക്കങ്ങളോട് എത്തരത്തിലാണ് മറുപടി നൽകുക, ആചാരങ്ങളെ അന്തവിശ്വാസവും അമിതവിശ്വാസമാക്കുന്നതിനും ചുക്കാൻ പിടിക്കുന്ന ചില മാധ്യമങ്ങളും. വ്യക്തമായ ദൃശ്യതയും മനോഹരമായ രക്തചന്ദ്രൻ എന്ന പ്രതിഭാസവും കൊണ്ട് ഇന്ത്യയിലെ ആകാശപ്രേമികൾക്ക് എന്നും ഓർമയിൽ സൂക്ഷിക്കാൻ കഴിയുന്ന ഒരു മികച്ച അനുഭവം, പ്രപഞ്ചത്തിന്റെ കൃത്യമായ ചലനങ്ങളുടെയും ഭൗതികശാസ്ത്ര നിയമങ്ങളുടെയും നേർക്കാഴ്ചയായി മാറിയ ആകാശവിസ്മയം എന്നതിനപ്പുറം മതങ്ങളിലേയ്ക്കും ആചാരങ്ങളിലേയ്ക്കും അന്ധവിശ്വാസങ്ങളിലേയ്ക്കും അതിനെ വലിച്ചു നീട്ടണമായിരുന്നോ. കാണുന്നതിലും കേൾക്കുന്നതിലും നിന്നും എന്തൊക്കെ ഉൾക്കൊള്ളണമെന്ന് നമ്മൾ തന്നെ തിരിച്ചറിയുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News