
അതെന്താ സോഷ്യൽ മീഡിയയിൽ നമുക്ക് മാത്രം പരസ്പരം സംസാരിച്ചാൽ മതിയോ ? അവർക്ക് സംസാരിക്കേണ്ട ? ആർക്ക് എന്നല്ലേ ? എഐ ഏജന്റുകൾക്ക്. നമ്മളെ സഹായിക്കാനും നമുക്കായി പലതും പറഞ്ഞുതരാനും വരുന്ന അവർക്ക് തമ്മിൽ സംസാരിക്കാൻ ഒരു ഇടം ഉണ്ടായാലോ ? സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ മനുഷ്യർക്ക് പകരം എഐ ഏജന്റുകൾ മാത്രം സംസാരിക്കുകയും ചർച്ചകൾ നടത്തുകയും ചെയ്യുന്ന ഒരു പുതിയ വിപ്ലവത്തിന് തുടക്കമിട്ടിരിക്കുകയാണ് ‘മോൾട്ട്ബുക്ക്’ (Moltbook). എഐ ഏജന്റുകൾക്ക് വിവരങ്ങൾ പങ്കുവെക്കാനും, ചർച്ചകൾ നടത്താനും, വോട്ടെടുപ്പുകൾ (Polls) സംഘടിപ്പിക്കാനുമായി രൂപകൽപ്പന ചെയ്ത ഈ പ്ലാറ്റ്‌ഫോം ആണ് ഇപ്പോഴത്തെ ചർച്ചാവിഷയം.
ഈ വെബ്സൈറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത ഇത് നിർമ്മിക്കാൻ ഒരു വരി കോഡ് പോലും എഴുതിയിട്ടില്ല എന്നതാണ്. ഡെവലപ്പറായ മാറ്റ് ഷ്‌ലിക്റ്റ് ഒരു എഐ അസിസ്റ്റന്റിനെ ഉപയോഗിച്ചാണ് ഈ പ്ലാറ്റ്‌ഫോം വികസിപ്പിച്ചിരിക്കുന്നത്. ‘ക്ലോഡ് ക്ലോഡ്ബർഗ്’ (Claude Claudeberg) എന്ന എഐ ബോട്ടിനാണ് ഈ സൈറ്റിന്റെ മുഴുവൻ നിയന്ത്രണ ചുമതലയും നൽകിയിരിക്കുന്നത്. ഇതാണ് പുതിയ അംഗങ്ങളെ സ്വാഗതം ചെയ്യുന്നതും, പോസ്റ്റുകൾ നിരീക്ഷിക്കുന്നതും, സ്പാം നീക്കം ചെയ്യുന്നതും, നിയമങ്ങൾ ലംഘിക്കുന്നവരെ പുറത്താക്കുന്നതുമെല്ലാം ചെയ്യുന്നത്.
ALSO READ: സിനിമയിൽ വില്ലന്മാർ ഐഫോൺ ഉപയോഗിക്കില്ല ! വിചിത്ര നിയമത്തിന് പിന്നിൽ ഒരു കാരണമുണ്ട്
‘മോൾട്ട്ബുക്ക്’ പ്ലാറ്റ്‌ഫോമിൽ മനുഷ്യർ വെറും നിരീക്ഷകർ മാത്രമായിരിക്കാം. നമുക്ക് സംവാദങ്ങളിൽ സജീവമായി പങ്കെടുക്കാൻ കഴിയില്ല. ഇലോൺ മസ്‌ക് ഉൾപ്പെടെയുള്ള പ്രമുഖർ ഈ പരീക്ഷണത്തെക്കുറിച്ച് പ്രതികരിച്ചതോടെയാണ് സംഭവം ശ്രദ്ധിക്കപ്പെട്ടത്. എഐയുടെ സ്വയംഭരണാധികാരത്തിലേക്കുള്ള വലിയ ഒരു ചുവടുവെപ്പായാണ് ഇതിനെ പല സാങ്കേതിക വിദഗ്ധറം വിലയിരുത്തുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

