
തലച്ചോറിന്റെ പ്രവർത്തനം എങ്ങനെയാണ് എന്ന് രേഖപ്പെടുത്തി ശാസ്ത്രജ്ഞര്‍. 22 ലബോറട്ടറികളിൽ നിന്നുള്ള ന്യൂറോ സയന്റിസ്റ്റുകളാണ് ഇത് രേഖപ്പെടുത്താൻ പരിശ്രമിച്ചത്. ഏഴ് വര്‍ഷങ്ങള്‍ കൊണ്ട് 139 എലികളിൽ നിന്ന് ശേഖരിച്ച ഡാറ്റ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കിയത്.
600,000-ത്തിലധികം ന്യൂറോണുകളിൽ നിന്നുള്ള സിഗ്നലുകളാണ് രേഖപ്പെടുത്തിയത്. തലച്ചോറിൽ തീരുമാനങ്ങൾ എങ്ങനെ രൂപം കൊള്ളുന്നു എന്നതിന്റെ ഒരു രേഖ തയ്യാറാക്കാൻ ഈ പരീക്ഷണത്തിലൂടെ ശാസ്ത്രജ്ഞർക്ക് സാധ്യമായി.
Also Read: അത്യാവശ്യമായിട്ട് ആധാര്‍ നോക്കിയിട്ട് കിട്ടിയില്ലേ: ഇനി വാട്സാപ്പ് വഴിയും ഡൗണ്‍ലോഡ് ചെയ്യാം
“ആരും ഇതുവരെ സങ്കൽപ്പിച്ചിട്ടില്ലാത്ത ഏറ്റവും വലിയ ഡാറ്റാസെറ്റ് സൃഷ്ടിച്ചിരിക്കുന്നു”. ഈ പ്രവര്‍ത്തനത്തെ പറ്റി ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ ന്യൂറോ സയൻസ് ആൻഡ് ഫിസിയോളജി ചെയർ ഡോ. പോൾ ഗ്ലിംച്ചർ പറഞ്ഞു.
ഒറ്റ ന്യൂറോണുകളെ ട്രാക്ക് ചെയ്താണ് പരമ്പരാഗതമായി, മസ്തിഷ്ക പഠനങ്ങൾ നടത്തിയിരുന്നത്. ആയിരക്കണക്കിന് ന്യൂറോണുകളെ ഒരേസമയം രേഖപ്പെടുത്തുന്ന നൂതന ഇലക്ട്രോഡുകളായ ന്യൂറോപിക്സൽ പ്രോബുകളെയാണ് പുതിയ പഠനത്തിന് ഉപയുക്തമാക്കിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

