
സൗരയൂഥത്തിൽ നിന്ന് ഹബിൾ ദൂരദർശിനി പകർത്തിയ ചിത്രങ്ങൾ അന്യഗൃഹജീവികളയച്ച പേടകമായിരിക്കാം എന്ന് ഹാർവാർഡ് ശാസ്ത്രജ്ഞന്റെ നിഗമനം. ഔദ്യോഗികമായി 3I/ATLAS എന്ന് നാമകരണം ചെയ്യപ്പെട്ട ഈ വസ്തു ആദ്യം കണ്ടെത്തിയത് ചിലിയിലെ ഡീപ് റാൻഡം സർവേ ദൂരദർശിനിയാണ്. ഇത് സ്വാഭാവിക പ്രതിഭാസമല്ല, മറച്ച് ഒരു പേടകമായിരിക്കാം എന്ന് ഹാർവാർഡിലെ പ്രൊഫസർ അവി ലോബ് അഭിപ്രായപ്പെട്ടു.
“സാധാരണയായി, വാൽനക്ഷത്രങ്ങൾക്ക്, പിന്നിൽ ഒരു വാൽ കാണാം. എന്നാൽ ഇതിന്റെ തിളക്കം യഥാർത്ഥത്തിൽ അതിന്റെ മുന്നിലാണ്. നമ്മൾ ഒരിക്കലും അങ്ങനെയൊന്നും കണ്ടിട്ടില്ല. ഒരു വാൽനക്ഷത്രം മുന്നിൽ തിളങ്ങുന്നില്ല.” 3I/ATLAS നെ പറ്റിയുള്ള അവി ലോബിന്റെ അഭിപ്രായം ഇപ്രകാരമാണ്.
ജൂലൈ 21 ന് ഹബിൾ ബഹിരാകാശ ദൂരദർശിനി ചിത്രങ്ങൾ പ്രകാരം ഇതിന്റെ തിളക്കം മുന്നിലാണെന്നാണ് അവി ലോബ് പറയുന്നത്. മുന്നിൽ ഒരു തിളക്കം നിലനിൽക്കുന്നുണ്ടെങ്കിലും വാതക തന്മാത്രകളുടെ തെളിവുകളൊന്നുമില്ല എന്നത് അമ്പരപ്പിക്കുന്നതാണെന്നും ബ്ലോഗ് പോസ്റ്റിൽ അവി ലോബ് പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

