നാഷണൽ ഇൻഡസ്ട്രിയൽ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് കൗൺസിൽ (എൻ.ഐ.ആർ.ഡി.സി) വികസിപ്പിച്ച ‘ഇൻഡ് ആപ്പ്’ നവംബർ 26 -ന് ലോഞ്ച് ചെയ്യും

APP LAUNCH

ന്യൂഡൽഹി: ആഗോള വിപണിയിൽ ഇന്ത്യൻ സംരംഭകർക്കും ഉൽപ്പന്നങ്ങൾക്കും കൂടുതൽ അവസരങ്ങൾ ഉറപ്പു വരുത്തി വരുമാനം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ നാഷണൽ ഇൻഡസ്ട്രിയൽ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് കൗൺസിൽ (എൻ.ഐ.ആർ.ഡി.സി) വികസിപ്പിച്ച ‘ഇൻഡ് ആപ്പ്’ നവംബർ 26 -ന് ലോഞ്ച് ചെയ്യും. വ്യവസായ രംഗത്തെ പുതിയ അവസരങ്ങൾ, മാർക്കറ്റ് ട്രെൻഡുകൾ, കയറ്റുമതി പ്രോത്സാഹന പദ്ധതികൾ, ധനസഹായ സബ്‌സിഡികൾ, ടെക്‌നോളജി അപ്ഗ്രഡേഷൻ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ സംരഭകർക്ക് ഏറ്റവും വേഗത്തിൽ യഥാസമയം ലഭ്യമാക്കുകയെന്നതാണ് ആപ്ലിക്കേഷന്റെ പ്രധാന ലക്ഷ്യം.

പുതിയതായി സംരംഭം തുടങ്ങാൻ ആഗ്രഹമുള്ളവർക്കും കേന്ദ്രസർക്കാർ മന്ത്രാലയങ്ങളുടെ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി നിലവിലെ വ്യാപാരം വിപുലീകരിക്കാൻ താത്പര്യപ്പെടുന്നവർക്കും, സ്റ്റാർട്ട് അപ്പ് സംരംഭം മുതൽ വലിയ വ്യവസായ സ്ഥാപനങ്ങൾക്ക് വരെ പ്രയോജനകരവും എകീകൃതവുമായ ഡിജിറ്റൽ പ്ലാറ്റ് ഫോം ആയി ഇൻഡ് ആപ്പ് പ്രവർത്തിക്കുമെന്ന് എൻ.ഐ.ആർ.ഡി.സി അധികൃതർ വ്യക്തമാക്കി.

ALSO READ : വാങ്ങാൻ കാത്തിരുന്നവർക്ക് അവസരം; സ്വർണവിലയിൽ വൻ ഇടിവ്

നവംബർ 26 – ന് ഇന്ത്യൻ ഹാബിറ്റാറ്റ് സെന്ററിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര എം.എസ്.എം.ഇ മന്ത്രി ജിതൻ റാം മാംഞ്ജി ഇൻഡ് ആപ്പ് പുറത്തിറക്കും. മറ്റു കേന്ദ്രമന്ത്രിമാർ, വിദേശരാജ്യ പ്രതിനിധികൾ, മുഖ്യമന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News