
‘വര്‍ക്ക് ഫ്രം എനിവെയര്‍’ പോളിസിയില്‍ മാറ്റം വരുത്തി ഗൂഗിള്‍. ഇനി മുതല്‍ ജീവനക്കാർ ഒരു ദിവസം റിമോട്ടായി ജോലി ചെയ്താല്‍ അത് ഒരാഴ്ചയായി കണക്കാക്കപ്പെടും. നേരത്തെ ജീവനക്കാര്‍ക്ക് വര്‍ഷത്തില്‍ നാല് ആഴ്ച വരെ വര്‍ക്ക് ഫ്രം എനിവെയര്‍ പോളിസി ഉപയോഗപ്പെടുത്താൻ കഴിയുമായിരുന്നു. പുതിയ പോളിസി പ്രകാരം ഇനി മുതല്‍ വര്‍ഷത്തില്‍ നാല് തവണ മാത്രമേ ഈ പോളിസി ഉപയോഗപ്പെടുത്താൻ കഴിയുയുള്ളൂ. ഈ നയം വാസ്തവത്തിൽ മറ്റൊരു നഗരം, സംസ്ഥാനത്തില്‍ നിന്ന് ജോലി ചെയ്യാനായി രൂപകൽപ്പന ചെയതതാണെന്ന് പുതിയ പ്രസ്താവനയില്‍ പറയുന്നു.
കൊവിഡിൻ്റെ സമയത്താണ് ഗൂഗിൾ ആദ്യമായി ഈ നയം അവതരിപ്പിക്കുന്നത്. അതോടൊപ്പം ഹൈബ്രിഡ് ജോലി മാതൃകയും അവതരിപ്പിച്ചിരുന്നു. ജീവനക്കാർക്ക് ആഴ്ചയിൽ രണ്ട് ദിവസം വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ സാധിക്കുന്ന വിധത്തിലാണ് ഈ പോളിസി രൂപകല്പന ചെയ്തിരിക്കുന്നത്. നിലവില്‍ ഈ ഹൈബ്രിഡ് പോളിസിയിൽ ഗൂഗിള്‍ മാറ്റം വരുത്തിയിട്ടില്ല. എന്നാൽ ഈ പുതിയ വര്‍ക്ക് ഫ്രം എനിവെയര്‍ പരിഷ്കരണം ജീവനക്കാരെ തിരികെ ജോലി സ്ഥലത്തേക്ക് ആകർഷിക്കുന്നതിൻ്റെ ഭാഗമാണെന്നാണ് ഗൂഗിള്‍ പറയുന്നത്.
ALSO READ: റീലുകള്‍ ഇനി ഹിന്ദിയിലും പോര്‍ച്ചുഗീസിലും പരിഭാഷപ്പെടുത്താം: പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ
പുതിയ പോളിസി പ്രകാരം, വേറെ സംസ്ഥാനം അല്ലെങ്കിൽ മറ്റൊരു വിദേശത്തുള്ള ഗൂഗിൾ ഓഫീസിൽ നിന്നും വര്‍ക്ക് ഫ്രം എനിവെയര്‍ ജോലി ചെയ്യാൻ അനുവാദമില്ല. അതേസമയം ചില സ്റ്റാഫുകളെയും ഡാറ്റാ സെൻ്ററുകളിൽ ജോലി ചെയ്യുന്നവരെയും ഈ നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

