
വിവോ എക്‌സ് 300 സീരീസും ഐക്യൂ 15 ഉം അണിയറയിൽ ഒരുങ്ങുമ്പോ ഓപ്പോയ്ക്ക് മാത്രം മാറി നിൽക്കാനാകില്ലല്ലോ. ഫൈൻഡ് എക്സ് സീരീസുമായി എതിരാളികളോട് മുട്ടാൻ ഓപ്പോയും ഒരുങ്ങി ഇറങ്ങിട്ടുണ്ട്. ഒക്ടോബർ മൂന്നാം വാരത്തിൽ ഫൈൻഡ് X9 സീരീസ് ചൈനയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ചൈനയിലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്‌ബോയിലൂടെയാണ് ഒക്ടോബർ 16 ന് ലോഞ്ച് ചെയ്യുമെന്ന വിവരം സ്ഥിരീകരിച്ചത്. ചൈനയിലെ ഔദ്യോഗിക ഓൺലൈൻ സ്റ്റോർ വഴി ഓപ്പോ ഫൈൻഡ് X9 സീരീസിനായുള്ള പ്രീ-റിസർവേഷനുകളും ബ്രാൻഡ് ആരംഭിച്ചിട്ടുണ്ട്.
മീഡിയടെക്കിന്റെ ഏറ്റവും പുതിയതും കരുത്തുറ്റതുമായ ഡൈമെൻസിറ്റി 9500 ചിപ്‌സെറ്റ് ആണ് ഡിവൈസിന് കരുത്തു പകരുക. കൂടാതെ, ഏറ്റവും പുതിയ ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള കളർ ഒഎസ് 16 ൽ വരുന്ന ആദ്യ ഫോണും ഫൈൻഡ് X9 സീരീസായിരിക്കും. ഓപ്പോ ഫൈൻഡ് X9, ഫൈൻഡ് X9 പ്രോ മോഡലുകൾ ഈ ലൈനപ്പിൽ ഉൾപ്പെടുന്നു.
ALSO READ; ഒറിജിനലാണോ ഈ വാർത്ത? ഒറിജിൻ ഒഎസ് ഇന്ത്യയിലേക്കെന്ന് റിപ്പോർട്ട്; വിശ്വസിക്കാനാവാതെ വിവോ ആരാധകർ
7500 എംഎച്ച് ബാറ്ററിയാവും ഫൈൻഡ് X9 പ്രോ മോഡലിന് ഉണ്ടാവുക. 70mm ഫോക്കൽ ലെങ്തും f/2.1 അപ്പേർച്ചറും ഉള്ള 200-മെഗാപിക്സൽ പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറയും ഉണ്ടാകുമെന്ന് ഇതിനകം തന്നെ സൂചന ലഭിച്ചിട്ടുണ്ട്. ഹാസൽബ്ലാഡ് പ്രൊഫഷണൽ ഫോട്ടോഗ്രാഫി കിറ്റും ബ്രാൻഡ് ഈ ഉപകരണത്തിൽ വാഗ്ദാനം ചെയ്യും.
അതേസമയം, ഓപ്പോയുടെ ചീഫ് പ്രോഡക്റ്റ് ഓഫീസർ പീറ്റ് ലോ, ഫൈൻഡ് X9 സീരീസിന്റെ ആഗോള ലോഞ്ചും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിപണികളിൽ എന്ന് എത്തുമെന്നുള്ള കൃത്യമായ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഒരു വമ്പൻ ലോഞ്ച് ഇവന്‍റാണ് ഓപ്പോ അണിയറയിൽ ഒരുക്കുന്നതെന്ന് വ്യക്തം.
The OPPO Find X9 Series is launching globally! 🚀
— Pete Lau (@PeteLau) September 22, 2025
Powered by the @MediaTek Dimensity 9500 and complemented by our self-developed Trinity Engine, our next flagship delivers groundbreaking performance and efficiency. Can't wait to share more soon 😉 pic.twitter.com/CQnyRRZIED

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

