ബിൽറ്റ് ഇൻ കൂളിംഗ് ഫാൻ, 7,000 എംഎഎച്ച് ബാറ്ററി, സ്‌പോർട്ടി ഡിസൈൻ…; ഗെയിമിങ് വിപണി പിടിക്കാൻ ഓപ്പോ K13 ടർബോ പ്രോ

Oppo K13 Turbo Pro

ഗെയിമിങ് പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് ഓപ്പോ K13 ടർബോ പ്രോ ഇന്ത്യയിൽ പുറത്തിറങ്ങി. ബിൽറ്റ്-ഇൻ കൂളിംഗ് ഫാൻ, 7,000mAh ബാറ്ററി, സ്‌പോർട്ടി ഡിസൈൻ ഇങ്ങനെ ഗെയിമിങ് ഫോണിൽ ആരാധകർ ആഗ്രഹിക്കുന്ന കിടിലൻ ഫീച്ചറുകൾ ഉൾപ്പെടുത്തിയാണ് വിപണി പിടിക്കാൻ ഓപ്പോ എത്തിയിരിക്കുന്നത്. ഐക്യൂ, പോകോ ബ്രാൻഡുകൾക്കാണ് ഓപ്പോ K13 ടർബോ പ്രോയിലൂടെ ഭീഷണി ഉയർത്തുക.

120Hz റീഫ്രഷ് റേറ്റും 1,600 nits വരെ പീക്ക് ബ്രൈറ്റ്നസുമുള്ള 6.80 ഇഞ്ച് 1.5K (1,280×2,800 പിക്‌സൽ) AMOLED ഡിസ്‌പ്ലേയാണ് ഫോണിന് മി‍ഴിവേകുന്നത്. 12GB വരെ റാമും 256GB വരെ ഓൺബോർഡ് സ്റ്റോറേജും പിന്തുണയ്ക്കുന്ന സ്നാപ്ഡ്രാഗൺ 8s ജെൻ 4 എന്ന കരുത്തുറ്റ ചിപ്പ്സെറ്റാണ് ഫോണിന് കരുത്തു പകരുക. 2 മില്യണിന് മുകളിലാണ് കമ്പനി അവകാശപ്പെടുന്ന ഇതിന്‍റെ AnTuTu സ്കോർ. മണിക്കൂറുകൾ ചാർജ് തീരുമെന്ന് ആശങ്കപ്പെടാതെ ഗെയിം കളിക്കാനുള്ള ബാറ്ററി സെറ്റപ്പും ഓപ്പോ ഒരുക്കിയിട്ടുണ്ട്. 80W വയേർഡ് ഫാസ്റ്റ് ചാർജിംഗും ബൈപാസ് ചാർജിംഗും പിന്തുണക്കുന്ന 7,000mAh എന്ന വമ്പൻ ബാറ്ററിയാണ് ഫോണിന് നൽകിയിരിക്കുന്നത്.

ബിൽറ്റ്-ഇൻ കൂളിംഗ് ഫാൻ സംവിധാനം

ALSO READ; അമ്പമ്പോ 10,000 എം എ എച്ച്; ഭീമന്‍ കരുത്തുള്ള ബാറ്ററിയുമായി ഹോണര്‍ സ്മാര്‍ട്ട് ഫോണ്‍

പണിയെടുക്കുമ്പോൾ ചൂടാവാതിരിക്കാൻ 7,000 ചതുരശ്ര മില്ലീമീറ്ററിന്റെ വമ്പൻ വിസി കൂളിംഗ് യൂണിറ്റും ഫോണിനുണ്ട്. കൂടാതെ ആദ്യമായി ബിൽറ്റ്-ഇൻ കൂളിംഗ് ഫാൻ എന്ന സംവിധാനവും ഫോണിൽ കൊണ്ട് വരാൻ ഓപ്പോക്കായി. ഗെയിമിങ് ഫോക്കസ് ചെയ്തുള്ള ഡിവൈസ് ആണെങ്കിലും 50-മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ യൂണിറ്റുകളും 16-മെഗാപിക്സൽ സെൽഫി ഷൂട്ടറും ഫോണിനുണ്ട്. വാട്ടർ റെസിസ്റ്റൻസിനായി IPX6, IPX8, IPX9 റേറ്റിംഗുകളും നൽകിയിരിക്കുന്നു.

ഓപ്പോ കെ13 ടർബോ പ്രോയുടെ 8 ജിബി + 256 ജിബി റാമും 12 ജിബി + 256 ജിബി റാമും സ്റ്റോറേജ് കോൺഫിഗറേഷനുകളും യഥാക്രമം 37,999 രൂപയും 39,999 രൂപയുമാണ് വില. ഓഗസ്റ്റ് 15 മുതൽ മിഡ്‌നൈറ്റ് മാവെറിക്, പർപ്പിൾ ഫാന്റം, സിൽവർ നൈറ്റ് എന്നീ നിറങ്ങളിൽ ഫോൺ വിൽപ്പനയ്‌ക്കെത്തും. നിലവിൽ പ്രീ ഓർഡർ ചെയ്യാനുള്ള ഓപ്ഷൻ ഓപ്പണായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News