അവർ ഇനി ചൂടാവില്ല; കൂളിങ് സിസ്റ്റമുള്ള ഫോൺ ഇറക്കി ഓപ്പോ

OPPO

പലരുടെയും ഫോണിന്റെ പ്രധാനപ്രശ്‌നമാണ് ചൂടാകുന്നത്. കുറച്ചുനേരം ഉപയോഗിച്ച് കഴിഞ്ഞാൽ തന്നെ ഫോൺ ചൂടായി തുടങ്ങും. അതിനിതാ പരിഹാരം കണ്ടെത്തിയിരിക്കുകയാണ് പ്രമുഖ മൊബൈൽ ഫോൺ ബ്രാൻഡായ ഓപ്പോ. കമ്പനി പുതുതായി ഇറക്കിയ സ്മാർട്ട്‌ഫോണുകൾ ഇതിന് പ്രതിവിധിയാകുമെന്നും അവർ പറയുന്നുണ്ട്. അടുത്തിടെ ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഓപ്പോ K13 ടർബോ, ഓപ്പോ K13 ടർബോ പ്രോ എന്നീ ഫോണുകളിൽ ആണ് ഇത് കാണാൻ കഴിയുന്നത്.

ഈ രണ്ട് ഫോണുകൾക്കും 7,000mAh ബാറ്ററിയാണ് കമ്പനി നൽകിയിരിക്കുന്നത്, ഇത് 80W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു. ചൂടാകുന്നത് തടയാൻ 7,000 ചതുരശ്ര മില്ലീമീറ്റർ VC (വേപ്പർ ചേമ്പർ) കൂളിങ് സിസ്റ്റവും ഇവയ്ക്ക് നൽകിയിട്ടുണ്ട്. കൂടാതെ, ഓരോ ഹാൻഡ്‌സെറ്റിലും ബിൽറ്റ്-ഇൻ ഫാൻ യൂണിറ്റുകളും ആക്റ്റീവ് കൂളിങ്ങിനായി എയർ ഡക്റ്റുകളും നൽകിയിരിക്കുന്നുണ്ട്.

ALSO READ: പാൽ വാങ്ങാൻ ക്ലിക്ക് ചെയ്‌തു, പോയത് 18.5 ലക്ഷം; മുംബൈയിലെ വയോധിക തട്ടിപ്പുകാരുടെ കെണിയില്‍പ്പെട്ടത് ഇങ്ങനെ

50 മെഗാപിക്സൽ പ്രധാന സെൻസറുള്ള ഡ്യുവൽ റിയർ ക്യാമറ ഇതിനുണ്ട്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഉണ്ട്. IPX6, IPX8, IPX9 റേറ്റിങ്ങുകളുള്ള ഈ ഫോണുകൾ വെള്ളത്തിൽ മുങ്ങിയാൽ പോലും പ്രവർത്തിക്കുന്നവയാണ്. എക്സ്റ്റേണൽ കൂളിംഗിനായി ടർബോ ബാക്ക് ക്ലിപ്പും ഓപ്പോ പുറത്തിറക്കിയിട്ടുണ്ട്. 3,999 രൂപയാണ് ഇതിന്റെ വില.

ഓപ്പോ K13 ടർബോയുടെ 8 ജിബി + 128 ജിബി മോഡലിൻ്റെ ഇന്ത്യയിലെ വില 27,999 രൂപയിൽ ആരംഭിക്കുന്നു. അതേസമയം, 8 ജിബി + 256 ജിബി മോഡലിന് 29,999 രൂപയാണു വില. ഫസ്റ്റ് പർപ്പിൾ, നൈറ്റ് വൈറ്റ്, മിഡ്‌നൈറ്റ് മാവെറിക് എന്നീ നിറങ്ങളിൽ ആണ് ഈ ഫോൺ ഇറക്കിയിരിക്കുന്നത്, ഓഗസ്റ്റ് 18 മുതലാണ് ഇതിൻ്റെ വിൽപ്പന ആരംഭിക്കുക.

ഓപ്പോ K13 ടർബോ പ്രോയുടെ 8 ജിബി + 256 ജിബി മോഡലിന് 37,999 രൂപയും 12 ജിബി + 256 ജിബി മോഡലിന് 39,999 രൂപയുമാണ് വില. മിഡ്‌നൈറ്റ് മാവെറിക്, പർപ്പിൾ ഫാന്റം, സിൽവർ നൈറ്റ് എന്നീ നിറങ്ങളിൽ ഇത് ലഭ്യമാകും. ഫ്ലിപ്പ്കാർട്ട്, ഓപ്പോ ഇന്ത്യയുടെ ഓൺലൈൻ സ്റ്റോർ, തിരഞ്ഞെടുത്ത ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഓപ്പോ K13 ടർബോ സീരീസ് ഫോണുകൾ വാങ്ങാൻ കഴിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News