പെർപ്ലെക്സിറ്റിയുടെ എഐ സെർച്ച് ബ്രൗസർ കോമറ്റ് ഇന്ത്യയിൽ

Perplexity Comet browser features

പെർപ്ലെക്സിറ്റിയുടെ എഐ സെർച്ച് ബ്രൗസറായ കോമെറ്റ് ഇന്ത്യയിലെ വിൻഡോസ്, മാക് ഉപയോക്താക്കൾക്ക് ലഭ്യമാകും. പ്രോ സബ്‌സ്‌ക്രൈബർമാർക്ക് കോമെറ്റ് ലഭ്യമാകുമെന്ന് പെർപ്ലെക്സിറ്റിയുടെ എഐ സിഇഒ അരവിന്ദ് ശ്രീനിവാസ് അറിയിച്ചു. നിലവിൽ മാക്, വിൻഡോസ് ഉപകരണങ്ങളിൽ മാത്രമേ ലഭ്യമാകൂ.

ആൻഡ്രോയിഡ് ഉപകരണങ്ങളിൽ ലഭ്യമാകണമെങ്കിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ മുൻകൂട്ടി ഓർഡർ ചെയ്യാമെന്നും ശ്രീനിവാസ് അറിയിച്ചു. ജോലി, ഗവേഷണം, മറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി ഇന്റർനെറ്റിനെ ആശ്രയിക്കുന്ന ആളുകളെ ലക്ഷ്യം വെച്ചാണ് കോമറ്റ് അവതരിപ്പിച്ചിരിക്കുന്നത്.

Also Read: ഫോൺ ഇടയ്ക്കൊന്ന് റീസ്റ്റാർട്ട് ചെയ്യണമെന്ന് പറയുന്നത് ഇതുകൊണ്ടാണ്; പല പ്രശ്നങ്ങളും നിങ്ങൾക്ക് ഒഴിവാക്കാം

ഗൂഗിൾ പ്ലേ സ്റ്റോറിൽ ആൻഡ്രോയിഡിന് വേണ്ടി മുൻകൂട്ടി ബുക്ക് ചെയ്യാൻ സാധിക്കുമെങ്കിലും റിലീസ് തീയതി എന്നാണെന്ന് അറിയിച്ചിട്ടില്ല. എഐ ഏജന്റായിട്ടാണ് കോമെറ്റ് ബ്രൈസർ പ്രവർത്തിക്കുക. എല്ലാ ടാബുകളും കൈകാര്യം ചെയ്യാനും ഇമെയിലുകളും കലണ്ടർ ഇവന്റുകളും സംഗ്രഹിക്കാനും വെബ് പേജുകളിലൂടെ നാവിഗേറ്റ് ചെയ്യാനും ഇതിന് സാധിക്കും.

Perplexity Comet browser

Also Read: സ്വൈപ്പ് ചെയ്യുന്നതിന് പ്രതിവിധി ഫേസിബുക്ക് ഡേറ്റിങ്ങിന് എഐ അസിസ്റ്റന്റിനെ നൽകാൻ മെറ്റ

ആവശ്യമായ എല്ലാ വിവരങ്ങളും എളുപ്പത്തിൽ ആക്‌സസ് ചെയ്യാൻ കഴിയുന്ന ഒരു വർക്ക്‌സ്‌പെയ്‌സും, വെബ്‌പേജ് ഒരു ഇമെയിലാക്കി അയയ്ക്കാൻ സാധിക്കുക മുതലായ സവിശേഷതകളാണ് ഗൂഗിൾ ക്രോം, മൈക്രോസോഫ്റ്റ് എഡ്ജ് തുടങ്ങിയ മറ്റ് വെബ് ബ്രൗസറുകളിൽ നിന്ന് പെർപ്ലെക്സിറ്റി കോമറ്റിനെ വ്യത്യസ്തമാക്കുന്നത്.

ബ്രൗസറിന്റെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കാനും പെർപ്ലെക്സിറ്റി പദ്ധതിയിടുന്നുണ്ട്.

Content highlight: Perplexity’s Comet browser will be available to Pro subscribers in India

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News