ആറ് മാസം ഈ ആപ്പ് വീണ്ടെടുത്തത് നഷ്ടപ്പെട്ട ലക്ഷകണക്കിന് ഫോണുകൾ: ഇൻസ്റ്റാൾ ചെയ്തിട്ടില്ലെങ്കിൽ വേഗം ആകട്ടെ

Sanchar Saathi app Know

ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ (DoT) സഞ്ചാർ സാത്തി അപ്പ് ഉപയോഗിച്ച് നഷ്ടപ്പെട്ടതോ, മോഷ്ടിച്ചതോ ആയ 5.3ലക്ഷം ഫോണുകളാണ് ക‍ഴിഞ്ഞ ആറ് മാസത്തിനുള്ളിൽ വീണ്ടെടുക്കപ്പെട്ടത്. ഇതുവരെ ഈ ആപ്പ് 50 ലക്ഷം ഡൗൺലോഡുകളും ക‍‍ഴിഞ്ഞിരിക്കുന്നു. ഇംഗ്ലീഷ്, ഹിന്ദി, ഉൾപ്പെടെ 21 പ്രാദേശിക ഭാഷകളിലും ആപ്പ് ലഭ്യമാണ്.

സംശയാസ്പദമായ കോളുകൾ എസ് എം എസ് എന്നിവ റിപ്പോർട്ട് ചെയ്യാനും ആപ്പിന് സാധിക്കും. നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ ഫോണുകൾ ബ്ലോക്ക് ചെയ്യാനും ആപ്പ് ഉപയോഗിച്ച് സാധിക്കും.

Also Read: ക്രൂ 10 ഡ്രാ​ഗൺ പേടകദൗത്യം വിജയകരം; സുരക്ഷിതമായി ഭൂമിയിൽ തിരിച്ചിറക്കി

അപ്പിന്റെ പ്രധാന ഫീച്ചറുകൾ

  • ചക്ഷു: സംശയാസ്പദമായ കോളുകളോ എസ്എംഎസുകളോ അപ്പോൾ തന്നെ റിപ്പോർട്ട് ചെയ്യാം.
  • നിങ്ങളുടെ പേരിൽ ഏതൊക്കെ നമ്പരുകളുണ്ടെന്ന് അറിയാം, അനധികൃതമായിട്ടുള്ള മൊബൈൽ നമ്പറുകൾ തിരിച്ചറിയാനും നീക്കം ചെയ്യാനും സാധിക്കും.
  • നഷ്ടപ്പെട്ട/മോഷണം പോയ ഫോണുകൾ ട്രാക്ക് ചെയ്യാനും ബ്ലോക്ക് ചെയ്യാനും സാധിക്കും.
  • ഒരു സെക്കൻഡ് ഹാൻഡ് മൊബൈൽ വാങ്ങുന്നതിന് മുമ്പ് അതിന്റെ ആധികാരികത പരിശോധിക്കാൻ സാധിക്കും.

സഞ്ചാർ സാത്തി പോർട്ടലിന്റെ വിജയകരമായ പ്രവർത്തനത്തെ തുടർന്നാണ് സഞ്ചാർ സാത്തി ആപ്പ് അവതരിപ്പിച്ചത്. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ സ്റ്റോറിലും ആപ്പ് ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News