എതിരാളികൾക്ക് എതിരാളിയായി ആ ഫീച്ചറും; ഇന്‍സ്റ്റഗ്രാമില്‍ പിക്‌ചര്‍-ഇന്‍-പിക്‌ചര്‍ മോഡ് വരുന്നു

പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നതിൽ മുൻപതിയിലാണ് ഇൻസ്റ്റാഗ്രാം. ഇതാ റീലുകൾ ചെയ്യുന്നവർക്കായി പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ആപ്പ്. ഇന്‍സ്റ്റഗ്രാമില്‍ റീല്‍സുകള്‍ക്കായി പിക്‌ചര്‍-ഇന്‍-പിക്‌ചര്‍ മോഡ് (picture-in-picture mode) വരുന്നു. മറ്റ് ആപ്പുകള്‍ മൊബൈലില്‍ ബ്രൗസ് ചെയ്യുമ്പോള്‍ ഇന്‍സ്റ്റ റീലുകള്‍ പോക്-അപ് വിന്‍ഡോയായി പ്രത്യക്ഷപ്പെടുന്ന ഫീച്ചറാണ് മെറ്റ അവതരിപ്പിക്കുന്നത്. മറ്റ് ആപ്പുകള്‍ ഉപയോഗിച്ചുകൊണ്ടിരിക്കേ തന്നെ ചെറിയ ഫ്‌ളോട്ടിങ് വിന്‍ഡോയില്‍ ഇനി ഉപയോക്താക്കള്‍ക്ക് റീല്‍സ് കാണുന്നതിനായി സാധിക്കുന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത. ഇന്‍സ്റ്റഗ്രാം സെറ്റിങ്‌സില്‍ കയറി പിഐപി മോഡ് ഉപയോക്താക്കള്‍ക്ക് തന്നെ സെറ്റ് ചെയ്യാനായി സാധിക്കും.

ഇത് ഇന്‍സ്റ്റഗ്രാം ഉപഭോക്താക്കള്‍ക്ക് മള്‍ട്ടി‌ടാക്‌സിംഗ് ഉറപ്പുവരുത്തും. ഈ പിക്‌ചര്‍-ഇന്‍-പിക്‌ചര്‍ മോഡ് ഫീച്ചര്‍ ചില ഉപഭോക്താക്കള്‍ക്കെങ്കിലും പരീക്ഷണത്തിനായി ലഭിച്ചുകഴിഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വരും മാസങ്ങളില്‍ ഈ ഫീച്ചര്‍ കൂടുതല്‍ ഉപയോക്താക്കളിലേക്ക് എത്തും.

ALSO READ: വൈദ്യുതി ഉത്പാദിപ്പിക്കാൻ വെള്ളവും വായുവും മതി: പുതിയ കണ്ടുപിടിത്തവുമായി ഐ ഐ ടി ഇൻഡോർ ഗവേഷകർ

വളരെയധികം ദൈര്‍ഘ്യമേറിയ റീലുകള്‍ പ്ലേ ചെയ്യുമ്പോള്‍ ഈ ഫീച്ചര്‍ ഗുണകരമാകും. അതല്ലെങ്കില്‍ മറ്റെന്തെങ്കിലും ജോലിയുടെ തിരക്കിലാണെങ്കിലോ മറ്റ് ആപ്പുകള്‍ ഉപയോഗിക്കുകയാണെങ്കിലോ സമയം പാഴാകാതെ റീല്‍ കാണാന്‍ സാധിക്കും. എതിരാളികളായ യുട്യൂബിനും ടിക്‌ടോക്കിനും നേരത്തേ ഈ ഫീച്ചര്‍ ഉണ്ടായിരുന്നു. പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നതിലൂടെ ഉപയോക്താക്കളുടെ ഇടപെടല്‍ മെച്ചപ്പെടുത്തി വീഡിയോ വാച്ച് ടൈം വര്‍ധിപ്പിക്കുന്നതിനാണ് ഇന്‍സ്റ്റഗ്രാം ലക്ഷ്യമിടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News