
ഈ ഓണത്തിന് കിടിലൻ ഓഫാറുകളുമായാണ് റെഡ്‌മിയുടെ പുത്തൻ മോഡൽ ഇറങ്ങാൻ പോകുന്നത്.
ഈ ഉത്സവകാലത്ത് സ്മാർട്ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് കിടിലൻ ഡിസ്കൗണ്ട് വിലയിൽ പുതിയ ഫോൺ വിപണിയിലിറക്കിയിരിക്കുകയാണ് റെഡ്മി. കഴിഞ്ഞ ആഴ്ച ഷവോമി ഇന്ത്യയിൽ അവതരിപ്പിച്ച റെഡ്മി 15 5ജി (REDMI 15 5G) ആണ് ആ കിടിലൻ ഓപ്ഷൻ. ഇന്ന് മുതൽ ആമസോൺ, ഷവോമിയുടെ ഔദ്യോഗിക വെബ്സൈറ്റ്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഈ ഫോൺ വാങ്ങാനാകും.
ALSO READ: ലാവയുടെ 5G വിപ്ലവം; 15000 രൂപയിൽ കിടിലൻ സ്മാർട്ട് ഫോൺ സ്വന്തമാക്കാം; മിസ്സാക്കല്ലേ..
കിടിലൻ ലോഞ്ച് ഓഫറുകളുമായാണ് ഫോൺ എത്തിയിരിക്കുന്നത്. റെഡ്മി 15 5ജിയുടെ 6GB + 128GB അടിസ്ഥാന വേരിയന്റ് 14,999 രൂപ വിലയിലും 8GB + 128GB വേരിയന്റ് 15,999 രൂപ വിലയിലും 8GB + 256GB വേരിയന്റ് 16,999 രൂപ വിലയിലും ഇന്ന് മുതൽ നമുക്ക് വാങ്ങാനാകും. ലോഞ്ച് ഓഫറിന്റെ ഭാഗമായി, HDFC, ICICI, SBI കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് നടത്തുന്നവർക്കായി 1000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ആണ് ലഭ്യമാക്കിയിരിക്കുന്നത്. ഇതിന് പുറമെ 3 മാസം വരെ നോ-കോസ്റ്റ് EMI ഓപ്ഷനും ലഭ്യമാണ്.
ALSO READ: ഐഫോൺ 17 സീരീസിന് വെല്ലുവിളിയാകുമോ ഗൂഗിള്‍ പിക്സല്‍ 10? ലോഞ്ചിങ് ഇന്ന്; സവിശേഷതകള്‍ അറിയാം
മിഡ്‌നൈറ്റ് ബ്ലാക്ക്, ഫ്രോസ്റ്റഡ് ബ്ലാക്ക്, സാൻഡി പർപ്പിൾ എന്നീ കളർ ഓപ്ഷനുകളിലാണ് റെഡ്മി 15 വാങ്ങാൻ ലഭ്യമാകുക. ഒക്ട-കോർ (2×2.30 GHz കോർട്ടെക്സ്-A78 & 6×2.0 GHz കോർട്ടെക്സ്-A55) ക്വാൽകോം സ്നാപ്ഡ്രാഗൺ 6s ജെൻ 3 6nm 5G ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. 6.9 ഇഞ്ച് FHD+ (2340 x 1080 പിക്സലുകൾ) FHD+ LCD സ്ക്രീൻ ആണ് ഇതിൽ ഉള്ളത്. f/1.75 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, സെക്കൻഡറി ക്യാമറ, എൽഇഡി ഫ്ലാഷ് എന്നിവ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും f/2.0 അപ്പേർച്ചറുള്ള 8MP ഫ്രണ്ട് ക്യാമറയും റെഡ്മി 15 5ജിയിൽ അവതരിപ്പിക്കുന്നു.
3W ഫാസ്റ്റ് ചാർജിങ്ങുള്ള 7000mAh ബാറ്ററി, 18W റിവേഴ്സ് വയർഡ് ചാർജിങ് പിന്തുണ, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+ നാനോ/ മൈക്രോ എസ്ഡി), 5G (n1/n3/n5/n8/n28/n40/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.1, GPS + GLONASS, യുഎസ്ബി ടൈപ്പ് സി എന്നിവയാണ് ഫോണിന്റെ മറ്റ് പ്രധാന ഫീച്ചറുകൾ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

