
ഏകദേശം 20 ബില്യൺ വർഷങ്ങൾക്കുള്ളിൽ ഒരു “ബിഗ് ക്രഞ്ച്” സംഭവിക്കുമെന്നും 11 ബില്യൺ വർഷങ്ങൾക്കുള്ളിൽ പ്രപഞ്ചം വികസിക്കുന്നത് അവസാനിക്കുമെന്നും അതിന് ശേഷം പ്രപഞ്ചം “ബിഗ് ക്രഞ്ച്” ആയി തകരുമെന്നുമാണ് പുതിയ പഠനത്തിലെ പ്രവചനം. വേഷകരായ ഹോങ് നാൻ ലു (ഡൊണോസ്റ്റിയ ഇന്റർനാഷണൽ ഫിസിക്സ് സെന്റർ, സ്പെയിൻ), യു-ചെങ് ക്യു (ഷാങ്ഹായ് ജിയാവോ ടോങ് യൂണിവേഴ്സിറ്റി, ചൈന), ഹെൻറി ടൈ (കോർണൽ യൂണിവേഴ്സിറ്റി, യുഎസ്) എന്നിവരുടേതാണ് പഠനം.
പഠനത്തില്‍ പറയുന്നത് പ്രകാരം പ്രപഞ്ചം വികസിക്കുന്നത് നിര്‍ത്തുകയും അതിന് ശേഷം അത് ചുരുങ്ങാൻ ആരംഭിക്കുകയും അതിന് ശേഷം സ്വന്തം ഗുരുത്വാകര്‍ഷണത്താല്‍ പ്രപഞ്ചം തകരുകയും ചെയ്യും. 20 ബില്യണ്‍ വര്‍ഷത്തിനുള്ളില്‍ ബിഗ് ബാങ്ങിന് വിപരീതമായ ഈ ബിഗ് ക്രഞ്ച് സംഭവിക്കാമെന്നാണ് ഭൗതികശാസ്ത്രജ്ഞരുടെ അഭിപ്രായം.
Also Read: പശ്ചിമഘട്ടത്തിൽ നിന്ന് നാല് പുതിയ സസ്യയിനങ്ങളെ കണ്ടെത്തി കർണാടക സർവകലാശാലയിലെ ഗവേഷകർ
ഹെൻറി ടൈയുടെ അഭിപ്രായ പ്രകാരം 13.8 ബില്യൺ വർഷങ്ങളാണ് പ്രപഞ്ചത്തിന്റെ പഴക്കം. അത് വികസിച്ച് കൊണ്ടേ ഇരിക്കുകയാണ്. ഇതിന് രണ്ട് വശങ്ങളാണ് ഉള്ളത് ഒന്നുകില്‍ അത് വികസിച്ചുകൊണ്ടേ ഇരിക്കും. അല്ലെങ്കില്‍ അത് പരമാവധി വലുപ്പത്തിലേക്ക് എത്തിയതിനു ശേഷം ചുരുങ്ങാനായി ആരംഭിക്കുകയും ചെയ്യുമെന്നുമാണ് ഹെൻറി ടൈയുടെ സമീപകാല നിഗമനം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

