
സ്മാര്‍ട്ട്ഫോണ്‍ ഭീമന്മാരായ ആപ്പിളും സാംസങും തമ്മിലുള്ള പോര് എല്ലാവര്‍ക്കും അറിയാവുന്നതാണ്. പരസ്പരം കൊണ്ടുംകൊടുത്തും നിയമ പോരാട്ടം നടത്തിയുമാണ് ഇരു കമ്പനികളും മുന്നോട്ടുപോകുന്നത്. പുതിയ മോഡല്‍ ഇറക്കുമ്പോള്‍ പരിഹാസവും ട്രോളുമായി രംഗത്തുവരുന്നതും പുതിയ കാഴ്ചയല്ല. ഐ ഫോണ്‍ 17 സീരീസ് പുറത്തിറക്കിയപ്പോഴും ഇത് ആവര്‍ത്തിച്ചിരിക്കുകയാണ്.
‘ഇത് ഇപ്പോഴും പ്രസക്തമാണെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല’ (#iCant believe this is still relevant) എന്നാണ് സാംസങ് എക്സില്‍ പോസ്റ്റ് ചെയ്തത്. ‘ഇത് മടക്കുമ്പോള്‍ ഞങ്ങളെ അറിയിക്കൂ’ എന്ന 2022-ലെ ഒരു ട്വീറ്റ് ഉദ്ധരിച്ചായിരുന്നു ഈ പോസ്റ്റ്. ഫോള്‍ഡ് ചെയ്യാവുന്ന സ്മാര്‍ട്ട് ഫോണ്‍ സാംസങ് ഇറക്കിയത് സൂചിപ്പിച്ചായിരുന്നു അന്നത്തെ തോണ്ടല്‍.
Read Also: ഐഫോണ്‍ 17 ഏറ്റവും വിലക്കുറവ് ഏത് രാജ്യത്ത്; അറിയാം വിശദമായി
ആപ്പിളിന്റെ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും കനം കുറഞ്ഞ മോഡലാണ് കഴിഞ്ഞ ദിവസം ഇറക്കിയ ഐഫോണ്‍ 17 എയര്‍. 5.6 മില്ലിമീറ്ററാണ് ഇതിന്റെ കനം. അതായത്, സാംസങ് എസ്25 എഡ്ജിനേക്കാള്‍ 5.8 മില്ലിമീറ്റര്‍ കനം കുറവാണ്.
#iCant believe this is still relevant. 💀 https://t.co/s6SFaLTRSJ
— Samsung Mobile US (@SamsungMobileUS) September 9, 2025

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

