
സാംസങ് ഗാലക്സി Z ഫോൾഡ് 7, ഫ്ലിപ്പ് 7 സീരീസിന് റെക്കോർഡ് പ്രീ ഓർഡർ സെയിൽ. ജൂലൈ 9 ന് നടന്ന ഗാലക്‌സി അൺപാക്ക്ഡ് 2025 ഇവന്റിലാണ് പുതിയ ഡിവൈസുകൾ പുറത്തിറക്കിയത്. ഗാലക്‌സി Z 7, ഗാലക്‌സി Z ഫ്ലിപ്പ് 7, ഗാലക്‌സി Z ഫ്ലിപ്പ് 7 എഫ്ഇ, ഗാലക്‌സി വാച്ച് 8 സീരീസ് എന്നീ ഡിവൈസുകളാണ് ലോഞ്ചിലൂടെ പുറത്തിറക്കിയത്. ഈ സീരീസിന് 2 ലക്ഷത്തിലധികം പ്രീ-ഓർഡറുകളാണ് ലഭിച്ചത്. ഈ പ്രീ ഓർഡറുകൾ ഗാലക്സി Z സീരീസിലെ സെയിൽ റെക്കോർഡാണ്.
സാംസങ്ങിന്റെ ഗാലക്സി Z ഫ്ലിപ്പ് 7 12 ജിബി + 256 ജിബി, 12 ജിബി + 512 ജിബി കോൺഫിഗറേഷനുകളാണ് ഉള്ളത്. 12 ജിബി + 256 ജിബി ഡിവൈസിന് 1,09,999 രൂപയും 12 ജിബി + 512 ജിബി മോഡലിന് 1,21,999 രൂപയുമാണ് വില. ഈ ഡിവൈസ് ബ്ലൂ ഷാഡോ, കോറൽ റെഡ്, ജെറ്റ്ബ്ലാക്ക്, മിന്റ് എന്നീ നിറങ്ങളിൽ ലഭ്യമാണ്.
ALSO READ – സാംസങ് ഗാലക്‌സി എഫ്36 5ജി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു
ഗാലക്സി Z ഫോൾഡ് 7ന്റെ മൂന്ന് കോൺഫിഗറേഷനുകളിൽ ലഭ്യമാണ്. 12 ജിബി റാമും 256 ജിബി സ്റ്റോറേജിലാണ് ബേസ് വേരിയന്റ് ലഭ്യമാവുന്നത്. ഈ ഫോണിന് 1,74,999 രൂപയാണ് വില. 12 ജിബി + 512 ജിബി വേരിയന്റിന് 1,86,999 രൂപയും 16 ജിബി റാമും 1 ടിബി സ്റ്റോറേജുമുള്ള ടോപ്പ്-എൻഡ് മോഡലിന് 2,16,999 രൂപയുമാണ് വില. ബ്ലൂ ഷാഡോ, ജെറ്റ്ബ്ലാക്ക്, സിൽവർ ഷാഡോ എന്നീ നിറങ്ങളിലും ഓൺലൈനായി വാങ്ങുന്നവർക്ക് എക്സ്ക്ലൂസീവ് മിന്റ് നിറവും ലഭ്യമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

