
സാംസങ് S25 സീരീസ് ഈ ജനുവരിയിൽ പുറത്തിറങ്ങിയിരുന്നു. ഇപ്പോൾ ഇതാ ഫോണിന്റെ FE വെർഷൻ പുറത്തിറക്കാൻ ഒരുങ്ങുകയാണ് സാംസങ്. 6.7-ഇഞ്ച് അമോലെഡ് ഡിസ്പ്ലേ, ട്ട്രിപ്പിൾ ക്യാമറ, എക്സിനോസ് 2400 പ്രൊസസ്സർ തുടങ്ങിയവയാണ് ഫോണിന്റെ ഫീച്ചറുകൾ. ഈ മാസം അവസാനം ഫോൺ ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
161.3 x 76.6 x 7.4 അളവിലാണ് S25 FE എത്തുന്നത്. മുൻപുള്ള ഫോണുകളുമായി താരതാമ്യപ്പെടുത്തുമ്പോൾ ഫോണിന്റെ തിക്ക്നസ്സ് കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ. 1080 x 2340 പിക്സൽ റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും 6.7 ഇഞ്ച് ഡൈനാമിക് അമോലെഡ് 2X ഡിസ്പ്ലേയുമാണ് ഫോണിന്റെ മറ്റ് ഫീച്ചറുകൾ. ഗൊറില്ല ഗ്ലാസ് വിക്ടസ് സംരക്ഷണവുമാണ് ഈ ഫോണിലുള്ളത്. OIS ഉള്ള 50MP പ്രൈമറി ഷൂട്ടർ ക്യാമറ, 8MP 3x ടെലിഫോട്ടോ ലെൻസ്, 12MP അൾട്രാ-വൈഡ്-ആംഗിൾ ലെൻസ് അടക്കമുള്ള ട്രിപ്പിൾ ക്യാമറയും ഈ ഫോണിലുണ്ട്. ഫോണിന്റെ ഫ്രണ്ട് ക്യാമറ 10MP യുടേത് മാറി 12MP സെൽഫി ക്യാമറയും ഈ ഫോണിൽ ഉണ്ടാകും.
ALSO READ – ലോകത്തിലെ ഏറ്റവും ‘പ്രായമുള്ള’ കുഞ്ഞ് പിറന്നത് യുഎസിൽ; പിന്നിലെ കഥ ഇങ്ങനെ
ഫോണിൽ 4,900mAh ബാറ്ററിയാണുള്ളത്. S24 FE-യിലെ 25W ചാർജിങ്ങാണ് ഉണ്ടായതെങ്കിൽ ഈ ഡിവൈസിൽ 45W ചാർജിങ് കപ്പാസിറ്റി ഉണ്ടാകും. S25 FE-യിൽ 15W വയർലെസ് ചാർജിങ്ങ് ഓപ്ഷനും ഉണ്ടാകും. ഡിവൈസിൽ എക്സിനോസ് 2400 പ്രൊസസ്സർ ആണുണ്ടാകുക. ഫോണിൽ രണ്ട് സ്റ്റോറേജ് ഓപ്ഷനുകൾ ഉണ്ട്. 8GB RAM/128GB സ്റ്റോറേജും 8GB RAM/256GB സ്റ്റോറേജുമാണുള്ളത്. സാംസങ് S25 FE യിൽ വൺ യുഐ 8 ആയിരിക്കും .S25 സീരീസുകൾക്ക് ഏഴ് വർഷത്തെ ഒഎസ് അപ്‌ഡേറ്റുകളും സുരക്ഷാ പാച്ചുകളും സാംസങ് നൽകുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

