സ്നാപ് ചാറ്റ് കൊടുത്ത പണി

Snapchat Memories feature

ഇതിപ്പോ സ്നാപ്പ് ചാറ്റിന്റെ കാലം ആണല്ലോ? എവിടെ പോയാലും വന്നാലും ഒരു സ്നാപ്പ് എടുക്കുക അത് സുഹൃത്തുകള്‍ക്ക് അയക്കുക. എന്നാല്‍ ജെൻസികളുടെ ഇഷ്ട ആപ്ലിക്കേഷനായ സ്നാപ്ചാറ്റില്‍ ഒരു മുട്ടൻ പണി വരുന്നുണ്ട് കേട്ടോ. ക‍ഴിഞ്ഞ പന്ത്രണ്ടുവർഷമായി ‘മെമ്മറീസ്’ എന്നുള്ള സ്നാപ് ചാറ്റിലെ ഫീച്ചറിന് ഇനി വലുയ വില നല്‍കേണ്ടി വരും.

24 മണിക്കൂർ നേരത്തേക്ക് കാണാൻ കഴിയുന്ന യൂസേഴ്സ് ഷെയർ ചെയ്യുന്ന ഫോട്ടോകളും വീഡിയോകളും എല്ലാ കാലത്തേക്കും സേവ് ചെയ്ത് വെക്കാനും വീണ്ടും കാണാനും സഹായിക്കുന്ന സ്നാപ് ചാറ്റിലെ ഫീച്ചറാണ് മെമ്മറീസ്. സ്നാപ്പ് ചാറ്റ് തുടങ്ങിയ കാലം മുതൽ തന്നെ ഈ ഫീച്ചർ സൗജന്യമാണ്. എന്നാൽ ഇനി മുതല്‍ ഗൂഗിൾ ക്ലൗഡ് ഐ ക്ലൗഡ് എന്നിവയുടെ സ്റ്റോറേജിന് പണം നല്‍കുന്നത് പോലെ സ്നാപ് ചാറ്റിലെ മെമ്മറീസിന്റെ സ്റ്റോറേജിനും പണം നല്‍കേണ്ടി വരും. 5GB സ്റ്റോറേജ് വരെ മാത്രമേ സൗജന്യമായി ഇനി ഉപയോഗിക്കാൻ സാധിക്കൂ.

Also Read: ‘ക്ലാസിനിടെ കൂട്ടുകാരനെ എങ്ങനെ കൊലപ്പെടുത്താം ?’; ചാറ്റ്ജിപിടിയോട് പതിമൂന്നുകാരന്റെ ഞെട്ടിക്കുന്ന ചോദ്യം, പിന്നാലെ അറസ്റ്റ്

വര്‍ഷങ്ങളായി സൗജന്യമായി നല്‍കിയിരുന്ന സേവനത്തിന് പെട്ടന്നൊരു സുപ്രഭാതത്തല്‍ പൈസ നല്‍കണമെന്ന സ്നാപ് ചാറ്റിന്റെ നിലപാടിനെതിരെ ഉപഭോക്താക്കളില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. പലരും വര്‍ഷങ്ങളായിട്ടുള്ള തങ്ങളുടെ ഓര്‍മകളുടെ ഫോട്ടോകളും വീഡിയോകളും ആപ്പിലാണ് സൂക്ഷിച്ചിരിക്കുന്നത്.

പുതിയൊരു മാറ്റം വരുന്നത് കൊണ്ട് ഇവ നഷ്ടപ്പെട്ട് പോകുകയൊന്നുമില്ല. ഇവ നമ്മുടെ ഫോണിലേക്കോ അല്ലെങ്കില്‍ മറ്റൊരു ക്ലൗഡ് സ്റ്റോറേജിലേക്കോ മാറ്റുന്നതിനുള്ള അവസരം ആപ്പ് നല്‍കുന്നുണ്ട്. വർഷങ്ങളായിട്ടുള്ള ഡാറ്റ ഡൗണ്‍ലോഡ് ചെയ്യുകയെന്നത് പ്രയാസമേറിയ കാര്യമാണെന്നുള്ള വിമര്‍ശനങ്ങളെ സ്നാപ് ചാറ്റ് വകവയെക്കുന്നില്ല. “സൗജന്യമായി ഒരു സേവനം സ്വീകരിക്കുന്നതിൽ നിന്ന് അതിന് പണം നൽകുന്നതിലേക്ക് മാറുന്നത് ഒരിക്കലും എളുപ്പമല്ല, പക്ഷേ മെമ്മറികൾ ഉപയോഗിച്ച് ഞങ്ങൾ നൽകുന്ന മൂല്യം നിങ്ങള്‍ വിലമതിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു”വെന്നാണ് മാറ്റത്തെ പറ്റിയുള്ള സ്നാപ്ചാറ്റിന്റെ പ്രതികരണം.

100GB, 256GB, 5TB എന്നിങ്ങനെയുള്ള സ്റ്റോറേജ് പ്ലാനുകളാണ് സ്നാപ് ചാറ്റ് ഇപ്പോ‍ള്‍ നല്‍കുന്നത്. 100 ജിബി സ്റ്റോറേജിന് പ്രതിമാസം 1.99 ഡോളര്‍ അഥവാ ഏകദേശം 165 രൂപയും 256 ജിബിക്ക് ഏകദേശം 4 ഡോളര്‍ അഥവാ പ്രതിമാസം 330 രൂപയും 5 ടിബി സ്റ്റോറേജ് പ്ലാനിന് 15.99 ഡോളര്‍ അഥവാ പ്രതിമാസം 1,400 രൂപയുമാകും ചെലവ് വരുന്നതെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. നിലവില്‍ 5 ജിബിയിലധികം മെമ്മറി സ്റ്റോറേജ് ആയവര്‍ക്ക് 12 മാസത്തേക്ക് താത്ക്കാലിക സ്റ്റോറേജ് സ്നാപ് ചാറ്റ് നല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News