
ആകാശത്ത് വർണ വിസ്മയം തീർക്കുന്ന പ്രകൃതിയിലെ പ്രതിഭാസമാണ് അറോറ. സൗരവാതത്തിൽ നിന്നുള്ള ചാർജ്ജ് കണികകൾ ഭൂമിയുടെ കാന്തികക്ഷേത്രവുമായും അന്തരീക്ഷവുമായും പ്രതിപ്രവർത്തിക്കുന്നതാണ് അറോറ ഓസ്ട്രാലിസ് എന്ന പ്രതിഭാസത്തിന്റെ കാരണം. അന്താരാഷ്ട്ര ബഹിരാകാശ നിലയ (ISS)ത്തിൽ നിന്നാണ് സതേൺ ലൈറ്റ്സ് എന്നറിയപ്പെടുന്ന അറോറയുടെ ദൃശ്യങ്ങൾ പകർത്തിയത്.
നാസ ബഹിരാകാശയാത്രികൻ ജോണി കിം ആണ് എക്സിലൂടെ ഈ അത്ഭുതദൃശ്യം പങ്കുവെച്ചത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലും വീഡിയോ പങ്കുവെച്ചിട്ടുണ്ട്. എപ്പോഴാണ് വീഡിയോ പകർത്തിയതെന്നൊക്കെയുള്ള വിശദാംശങ്ങൾ പങ്കുവെച്ചിട്ടില്ല.
Southern lights. pic.twitter.com/fLKNakP8kv
— Jonny Kim (@JonnyKimUSA) November 25, 2025
അറോറ എന്ന ധ്രുവദീപ്തി പ്രപഞ്ചത്തിൻറെ സുന്ദരമായ ക്യാൻവാസിൽ വിരിയുന്ന ചായക്കൂട്ടാണെന്നാണ് വിശേഷിപ്പിക്കുന്നത്. ചുവപ്പ്,പച്ച, നീല വർണങ്ങളാണ് അതിമനോഹരമായി ഈ പ്രതിഭാസത്തിൽ ആകാശത്ത് വിരിയുക. ഏതാനും മിനിറ്റുകൾ മുതൽ മണിക്കൂറുകൾ വരെയാണ് ഈ പ്രതിഭാസം ആകാശത്ത് കാണാൻ സാധിക്കുക.
വീഡിയോക്ക് നിരവധി പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ‘നമ്മൾ ജീവിക്കുന്ന ലോകം എത്ര മനോഹരമാണ്’ എന്നാണ് ഒരാളുടെ കമന്റ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

