സൂപ്പർ നോവയ്ക്ക് സാക്ഷിയാകാം: പ്രകാശവർഷമകലെ കാണാം ഒരു നക്ഷത്രവിസ്ഫോടനം

Supernova explosion visible from earth

സൂപ്പർ നോവ എന്നാൽ നക്ഷത്ര വിസ്‌ഫോടനമാണ്. ഭൂമിയിൽ നിന്നുകൊണ്ട് അങ്ങനെ ഒരു നക്ഷത്ര വിസ്ഫോടനത്തിന് നമ്മൾക്ക് സാക്ഷ്യം വഹിക്കാൻ സാധിക്കും. ശാസ്ത്രജ്ഞർ പറയുന്നത് അനുസരിച്ച് ഭൂമിയിൽ നിന്ന് 10,000 പ്രകാശവർഷങ്ങൾക്കകലെയാണ് സൂപ്പർ നോവ സംഭവിക്കുന്നത്. പകൽ സമയത്ത് ആ വിസ്ഫോടനത്തിന് ഭൂമുഖത്തുളളവർക്ക് സാക്ഷ്യം വഹിക്കാൻ സാധിക്കുമെന്നും ശാസ്ത്രജ്ഞർ പറഞ്ഞു.

വി സാഗിറ്റേ എന്ന വെള്ളക്കുള്ളൻ നക്ഷത്രത്തിന്റെ അന്ത്യമാണ് സംഭവിക്കുന്നത്. വി സാഗിറ്റേയുടെ സഹ നക്ഷത്രം ദ്രവ്യത്തെ ഭക്ഷിക്കുകയാണെന്ന് അന്താരാഷ്ട്ര ജ്യോതിശ്ശാസ്ത്രജ്ഞരുടെ സംഘം കണ്ടെത്തിയിരുന്നു. ഇതിനെ പറ്റി ജേണൽ മന്തി നോട്ടീസസ് ഓഫ് ദി റോയൽ അസ്‌ട്രോണമിക്കൽ സൊസൈറ്റി പ്രസിദ്ധീകരിച്ചിരുന്നു.

Also Read: സ്വൈപ്പ് ചെയ്യുന്നതിന് പ്രതിവിധി ഫേസിബുക്ക് ഡേറ്റിങ്ങിന് എഐ അസിസ്റ്റന്റിനെ നൽകാൻ മെറ്റ

പരസ്പരം പരിക്രമണം ചെയ്യുന്നവയാണ് ഈ രണ്ട് നക്ഷത്രങ്ങളും. 12.3 മണിക്കൂറാണ് പരസ്പര പരിക്രമണത്തിന് ഇവ എടുക്കുന്ന സമയം. വി സാഗിറ്റേ പറ്റി കൂടുതൽ പഠനം ചിലിയിലെ യൂറോപ്യൻ സതേൺ ഒബ്സർവേറ്ററിയിലുള്ള ദൂരദർശനി ഉപയോഗിച്ച് നടത്തുകയുണ്ടായി. ഈ പഠനത്തിൽ നക്ഷത്രങ്ങൾക്ക് ചുറ്റുമുള്ള വാതകവലയത്തെ പറ്റി പഠിക്കുകയും ചെയ്തിരുന്നു.

ആ പഠനത്തിലാണ് വിസാഗിറ്റേയ്ക്ക് സഹനക്ഷത്രത്തിന്റെ ദ്രവ്യം ഉൾക്കൊള്ളാൻ സാധിക്കുകയില്ലെന്ന് മനസ്സിലാക്കിയത്. അങ്ങനെയെങ്കിൽ കുറച്ച് വർഷങ്ങൾക്കുള്ളിൽ നക്ഷത്രം പൊട്ടിത്തെറിക്കുമെന്നാണ് കണ്ടെത്തൽ.

Content highlight: Supernova Explosion Could Be Visible From Earth

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News