
നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ് ഇപ്പോൾ മെറ്റാ എഐ. വാട്സ്ആപ്പിലും ഇൻസ്റ്റാഗ്രാമിലും നമ്മൾ എഐയുടെ സഹായം പലപ്പോഴും തേടാറുണ്ട്. നമ്മൾക്കുണ്ടാവുന്ന എല്ലാ സംശയങ്ങൾക്കും ചാറ്റ്‌ബോട്ടിലൂടെ ഉത്തരം ലഭിക്കാറുണ്ട്. പഠിക്കാനുള്ള നോട്സ് മുതൽ ഭക്ഷണത്തിനുള്ള കുറിപ്പുള്ളകൾ വരെ മെറ്റാ എഐയോട് ചോദിക്കുന്നവരാണ് നമ്മൾ. അടുത്തിടെ മെറ്റാ എഐ സ്വകാര്യത പ്രശ്നങ്ങൾ നേരിട്ടിരുന്നു. ഇതിനെ തുടർന്നാണ് എഐ മ്യൂട്ട് ചെയ്യാനുള്ള ഓപ്ഷൻ എത്തിയത്.
നിങ്ങൾ സ്വകാര്യ ഡാറ്റ സംരക്ഷിക്കുന്നതിനെക്കുറിച്ച് ആശങ്കപ്പെടുന്നവരാണെങ്കിൽ എഐ മ്യൂട്ട് ചെയ്യാം. മെറ്റാ എഐ പൂർണ്ണമായും ഫോണിൽ നിന്ന് ഒഴിവാക്കാനുള്ള ഓപ്ഷൻ ഇല്ലെങ്കിലും അതിന്റെ സാന്നിധ്യം പരിമിതപ്പെടുത്താൻ നമുക്ക് കഴിയും. എഐ ഓഫ് ചെയ്യാനായി ഇൻസ്റ്റാഗ്രാമിൽ മെറ്റാ എഐ ചാറ്റിലെ ഇൻഫർമേഷൻ ഐക്കണിൽ ക്ലിക്ക് ചെയ്യുക. ശേഷം മുകളിലുള്ള ബെൽ ഐക്കണിൽ ക്ലിക്ക് ചെയ്തതിന് ശേഷം മ്യൂട്ട് മെസ്സേജസ് ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് അൺട്ടിൽ ഐ ചേഞ്ച് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ മതി. ഫേസ്ബുക്കിലും വാട്സ്ആപ്പിലും മെസ്സഞ്ചറിലും ഇത് പോലെ ചെയ്താൽ എഐ മ്യൂട്ട് ചെയ്യാൻ സാധിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

