വിഐ കൂപ്പുകുത്തുന്നുവോ? വരിക്കാരുടെ എണ്ണത്തിൽ ഒക്ടോബറിൽ വൻ ഇടിവ്; ജിയോയും എയർടെലും ബിഎസ്എൻഎല്ലും മുന്നേറി; കണക്കുകൾ ഇങ്ങനെ

TRAI October Report

ഒക്ടോബർ മാസത്തെ ടെലിക്കോം റെഗുലേറ്ററി അ‌തോറിറ്റി ഓഫ് ഇന്ത്യ (TRAI) യുടെ പ്രതിമാസ ടെലികോം സബ്‌സ്‌ക്രിപ്‌ഷൻ ഡാറ്റ റിപ്പോർട്ട് വന്നപ്പോൾ അമ്പരപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ജിയോ, എയർടെൽ, ബിഎസ്എൻഎൽ എന്നീ കമ്പനികൾ പുതിയ വരിക്കാരെ വാരിക്കൂട്ടിയപ്പോൾ വൊഡാഫോൺ ഐഡിയയ്ക്ക് വലിയ തോതിൽ ആൾക്കാരെ നഷ്ടമായി. ഏകദേശം 20 ലക്ഷത്തോളം വരിക്കാരെ ഒക്ടോബറിൽ വി ഐ ക്ക് നഷ്ടമായി എന്നാണ് കണക്കുകൾ. സെപ്റ്റംബറിൽ നഷ്ടപ്പെട്ടതിനേക്കാൾ മൂന്നിരട്ടിയോളമാണ് വരിക്കാരെ ഈ ഒറ്റമാസത്തിൽ നഷ്ടമായത്. സെപ്റ്റംബറിൽ വോഡഫോൺ ഐഡിയയ്ക്ക് 744,222 (0.74 ദശലക്ഷം) വയർലെസ് വരിക്കാരെ മാത്രമായിരുന്നു നഷ്ടമായിരുന്നത്.
നവംബർ 28 ന് പുറത്തിറക്കിയ TRAI യുടെ ടെലികോം സബ്‌സ്‌ക്രിപ്‌ഷൻ ഡാറ്റ അനുസരിച്ച് ജിയോ ആണ് ഒകോബാറിൽ ഏറ്റവും കൂടുതൽ വരിക്കാരെ സ്വന്തമാക്കിയത്. ജിയോയിലേക്ക് 1,997,843 (1.99 ദശലക്ഷം)വയർലെസ് വരിക്കാർ പുതുതായി വന്നു. രണ്ടാമത് എയർടെൽ ആണ്. 1,252,874 (1.25 ദശലക്ഷം) വയർലെസ് വരിക്കാർ ഒക്ടോബറിൽ പുതിയതായി എയർടെലിലെത്തി.

ALSO READ: ആധാർ ക്ലീനപ്പ്: 2 കോടിയിലധികം ആധാർ നമ്പറുകൾ ഡീ ആക്ടിവേറ്റ് ചെയ്തു

ബിഎസ്എൻഎലിന് ജിയോയുടെയും എയർടെലിന്റെയും അ‌ത്ര മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ലെങ്കിലും തരക്കേടില്ലാത്ത മുന്നേറ്റം വരിക്കാരുടെ കാര്യത്തിൽ ഉണ്ടാക്കാൻ സാധിച്ചു. 269,215 (0.26 ദശലക്ഷം) പുതിയ വയർലെസ് വരിക്കാരെ ബിഎസ്എൻഎല്ലിന് നേടാനായി. എന്നാൽ കഴിഞ്ഞ മാസത്തെ അ‌പേക്ഷിച്ച് നേരിട കുറവാണ് ബിഎസ്എൻഎല്ലിന്റെ വരിക്കാരുടെ കാര്യത്തിൽ ഉണ്ടായത്. ട്രായിയുടെ കണക്ക് പ്രകാരം സെപ്റ്റംബറിൽ ബി‌എസ്‌എൻ‌എൽ 524,014 (0.52 ദശലക്ഷം) പുതിയ വരിക്കാരാണ് ബിഎസ്എൻഎല്ലിന് ഉണ്ടായത്. എന്നിരുന്നാലും വിഐയുടേത് പോലെ വരിക്കാരെ നഷ്ടമായില്ല എന്നത് ബിഎസ്എൻഎല്ലിന് ആശ്വാസകരമാണ്.
മൊത്തം വയർലെസ് (മൊബൈൽ) വരിക്കാരുടെ എണ്ണം 2025 സെപ്റ്റംബർ അവസാനത്തിൽ 1170.44 ദശലക്ഷം ആയിരുന്നു. ഇത് 2025 ഒക്ടോബർ അവസാനത്തോടെ 1171.87 ദശലക്ഷമായി വർദ്ധിച്ചു, അതുവഴി 0.12 ശതമാനം പ്രതിമാസ വളർച്ചാ നിരക്ക് രേഖപ്പെടുത്തി.

ALSO READ: ബാങ്ക് അക്കൗണ്ട് ഇല്ലെങ്കിലും യുപിഐ ഇടപാട് നടത്താം; പുതിയ സംവിധാനം ഇങ്ങനെ

അതേസമയം ഇന്ത്യയിൽ ഏറ്റവുമധികം വയർലെസ് വരിക്കാരുള്ള ടെലിക്കോം കമ്പനിയായി റിലയൻസ് ജിയോ തുടരുകയാണ്. 484.70 ദശലക്ഷം വയർലെസ് വരിക്കാരാണ് ജിയോയ്ക്ക് ഉള്ളത്. 393.66 ദശലക്ഷം വരിക്കാരുള്ള ഭാരതി എയർടെൽ ആണ് രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനി. 200.72 ദശലക്ഷം വയർലെസ് വരിക്കാരുമായി ( 17.13 ശതമാനം വിപണി വിഹിതം) വോഡഫോൺ ഐഡിയ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനി എന്ന സ്ഥാനത്ത് തുടരുന്നു. 92.54 ദശലക്ഷം വയർലെസ് വരിക്കാരാണ് (7.90 ശതമാനം വിപണി വിഹിതം) ബിഎസ്എൻഎല്ലിന് ഉള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News