
ഇന്ത്യയിൽ ലക്ഷക്കണക്കിന് ഉപഭോക്താക്കളുള്ള യുപിഐ ആപ്പാണ് ഗൂഗിൾ പേ. രാജ്യത്തെ 36 ശതമാനത്തിലധികം ഗൂഗിൾ പേ വഴിയാണ് നടക്കുന്നത് എന്നാണ് കഴിഞ്ഞ ജൂണിൽ പുറത്ത് വന്ന കണക്കുകൾ വ്യക്തമാക്കുന്നത്.
വളരെ എളുപ്പത്തിൽ പണമിടപാട് നടത്താനാകും എന്നത് തന്നെയാണ് ഗൂഗിൾ പേ യുടെ ഏറ്റവും വലിയ പ്രത്യേകത. കൂടാതെ ധാരാളം റിവാർഡുകളും വാഗ്ദാനം ചെയ്തിരുന്നു എന്നതാണ് ജിപേ എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്ന ഗൂഗിൾ പേ പേയ്മെന്റ് ആപ്പിനെ ഉപഭോക്താക്കൾക്കിടയിൽ ഇത്രയും പ്രശസ്തമാക്കിയത്.
ഗൂഗിൾ പായിൽ പണമിടപാട് നടത്താൻ വിവിധ മാർഗങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് ഓട്ടോ പേയ്മെന്റ് ഓപ്ഷൻ. സ്ഥിരമായി ചെയ്യേണ്ടിവരുന്ന പേയ്മെന്റുകൾക്ക് ഓട്ടോമാറ്റിക്കായി പണം അയ്ക്കുന്ന രീതിയാണ് ഓട്ടോമാറ്റിക് പേയ്മെന്റ്സ് ഓപ്ഷൻ.
ALSO READ: ഐഫോൺ 17 സീരീസിന് വെല്ലുവിളിയാകുമോ ഗൂഗിള്‍ പിക്സല്‍ 10? ലോഞ്ചിങ് ഇന്ന്; സവിശേഷതകള്‍ അറിയാം
ഓട്ടോപേ ചെയ്യുമ്പോൾ ഓരോ തവണ പേയ്മെന്റ് ചെയ്യുമ്പോഴും പിൻ നൽകേണ്ടതില്ല എന്നതാണ് മെച്ചം. മൊബൈൽ ബില്ലുകൾ, ഇലക്ട്രിസിറ്റി ബില്ലുകൾ, EMI പേയ്മെന്റുകൾ, ഇൻഷുറൻസ്, മ്യൂച്വൽ ഫണ്ടുകൾ. ഒടിടി പേയ്‌മെന്റ് എന്നിവയുടെയെല്ലാം പേയ്മെന്റ് ഓട്ടോമാറ്റിക്കായി അക്കൗണ്ടിൽ നിന്ന് അയയ്ക്കുന്ന നിലയിൽ സെറ്റ് ചെയ്യാനാകും.
എന്നാൽ ഈ ഓട്ടോ പേയ്‌മെന്റ് സെറ്റ് ചെയ്യുമ്പോൾ പലപ്പോഴും അക്കൗണ്ടിൽ നിന്ന് പണം പോകുന്ന വഴി മനസിലാകില്ല. ചില ഘട്ടങ്ങളിൽ ഇത് ഒരു ബാധ്യതയായി മാറാറുണ്ട്. അതായത് ചില സബ്സ്ക്രിപ്ഷനുകളും മറ്റും നമ്മുടെ അക്കൗണ്ടിലെ പണം കൃത്യമായി ചോർത്തിക്കൊണ്ടിരിക്കും.
ഇത്തരം സബ്സ്ക്രിപ്ഷനുകൾ കാരണം അനിയന്ത്രിതമായി പണം അക്കൗണ്ടിൽ നിന്ന് പോകും. ഇത് ബുദ്ധിമുട്ടുണ്ടാക്കുകയാണെങ്കിൽ ഗൂഗിൾ പേ ഉപയോക്താക്കൾക്ക് അനാവശ്യമായ സബ്സ്ക്രിപ്ഷനുകളിലേക്കുള്ള ഓട്ടോ പേ ഒഴിവാക്കാവുന്നതാണ്.
ALSO READ: ഒറ്റ ചാർജിങിൽ 18 മണിക്കൂർ വരെ വീഡിയോ കാണാം; ജിൽ.. ജിൽ ഫീച്ചറുകളുമായി ഹോണര്‍ എക്സ് 7 സി 5ജി ഇന്ത്യയിൽ
ഇതിനായി ഗൂഗിൾ പേ ഓപ്പൺ ചെയ്ത് മുകളിൽ വലത് കോണിലുള്ള നിങ്ങളുടെ പ്രൊഫൈൽ ചിത്രത്തിൽ ടാപ്പ് ചെയ്യുക. അതിന് ശേഷം “ഓട്ടോപേ” എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. അവിടെ ആക്ടീവായിരിക്കുന്ന ഓട്ടോപേ സബ്‌സ്‌ക്രിപ്‌ഷനുകളുടെ ഒരു ലിസ്റ്റ് കാണാനാകും. അതിൽ നിന്ന് ഓട്ടോപേ ഓപ്ഷൻ ക്യാൻസൽ ചെയ്യാൻ ആഗ്രഹിക്കുന്ന സബ്‌സ്‌ക്രിപ്‌ഷനുകൾ ഏതാണെന്ന് കണ്ടെത്തുക. ശേഷം “ഓട്ടോപേ റദ്ദാക്കുക” എന്ന ഓപ്ഷനിൽ ടാപ്പ് ചെയ്യുക. തുടർന്ന് ഇക്കാര്യം ഒരിക്കൽക്കൂടി സ്ഥിരീകരിക്കേണ്ടി വന്നേക്കാം. ഓട്ടോപേ ഓപ്ഷൻ ക്യാൻസൽ ചെയ്യുന്നതിൽ ഉറച്ചുനിൽക്കുന്നു എങ്കിൽ യുപിഐ നമ്പർ നൽകി നടപടി പൂർത്തീകരിക്കുക. ശേഷം ഓട്ടോ പേ ക്യാൻസൽ ആയത് സ്ഥിരീകരിച്ച മെസ്സേജ് ലഭിക്കും.
എന്നാൽ ക്യാൻസലേഷൻ നടപ്പിലാകുന്ന തീയതി മർച്ചന്റിനെ ആശ്രയിച്ച് വ്യത്യാസപ്പെടാം. സബ്‌സ്‌ക്രിപ്‌ഷനുള്ള ഒരു പേയ്‌മെന്റ് ഇതിനകം ഷെഡ്യൂൾ ചെയ്‌തിട്ടുണ്ടെങ്കിൽ, ക്യാൻസലേഷൻ നടപ്പിലാകുന്നതിന് മുമ്പുതന്നെ അത് പ്രോസസ്സ് ചെയ്‌തേക്കാം. ഇത് നമ്മൾ ശ്രദ്ധിക്കണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

