
ഈ വർഷത്തെ യുനെസ്കോ ലോക എൻജിനീയറിങ് ദിനത്തിന്റെ ഒഫീഷ്യൽ പാർട്ണറായി അദാനി ഗ്രൂപ്പ്. വേൾഡ് ഫെഡറേഷൻ ഓഫ് എൻജിനീയറിങ് ഓർഗനൈസേഷനാണ് അദാനി ഗ്രൂപ്പിനെ തെരഞ്ഞെടുത്തത്. ഇത് ആദ്യമായാണ് ഒരു ഇന്ത്യൻ ഗ്രൂപ്പിനെ ഒഫീഷ്യൽ പാർട്ണറായി തെരഞ്ഞെടുക്കുന്നത്.
ഖവ്ദ പുനരുപയോഗ ഊർജ്ജ പദ്ധതിക്കുള്ള അംഗീകാരം ശുദ്ധമായ ഊർജ്ജത്തിലേക്കുള്ള ഇന്ത്യയുടെ ചുവടുവെപ്പിന് നേതൃത്വം നൽകുന്നതിലും ഗുജറാത്തിലെ ഖവ്ദയിൽ ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊർജ്ജ നിലയം അതിവേഗം നിർമ്മിക്കുന്നതിലും അദാനി ഗ്രൂപ്പ് നടത്തുന്ന പരിശ്രമങ്ങൾക്കുള്ള അംഗീകാരമായാണ് ഇത് വിലയിരുത്തുന്നത്.
Also read: ആകാശത്ത് വിസ്മയമൊരുക്കി നാളെ പൂർണ ചന്ദ്രഗ്രഹണം; ഈ ‘രക്തചന്ദ്രനെ’ കാണാൻ ഇനി 2029 വരെ കാത്തിരിക്കണം
ഖവ്ദയിലെ പ്ലാന്റ് പൂർത്തിയാകുമ്പോൾ ലോകത്തിലെ തന്നെ ഏറ്റവും വലിയ വൈദ്യുതി നിലയമായി ഇത് മാറും. 538 ചതുരശ്ര കിലോമീറ്ററിലായി വ്യാപിച്ചുകിടക്കുന്ന ഈ പദ്ധതിക്ക് ഏകദേശം മുംബൈ നഗരത്തോളം വിസ്തൃതിയുണ്ട്. “നവീകരണത്തിലൂടെയും ഡിജിറ്റലൈസേഷനിലൂടെയും സുസ്ഥിരമായ ഭാവിക്ക് വേണ്ടിയുള്ള സ്മാർട്ട് എഞ്ചിനീയറിംഗ്” എന്നതാണ് ഈ വർഷത്തെ ലോക എൻജിനീയറിങ് ദിനത്തിന്റെ പ്രമേയം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

