
യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (UPI) ഉപയോഗിച്ച് എടിഎമ്മില്‍ നിന്ന് പണം പിൻവലിക്കാൻ സാധിക്കും. ക്യൂ ആര്‍ കോഡ് ഉപയോഗിച്ച് എടിഎമ്മില്‍ നിന്ന് പണം പിൻവലിക്കാൻ അനുവദിക്കുന്ന സംവിധാനം ഒരുക്കാൻ സമ്മതിക്കണമെന്ന് ആവശ്യപ്പെട്ട് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെ (RBI) സമീപിച്ചതായി റിപ്പോർട്ട്.
പുതിയ സംവിധാനം നടപ്പില്‍ വരുകയാണെങ്കില്‍ പണം പിൻവലിക്കാൻ എടിഎം കാര്‍ഡിന്റെ സ്ഥാനത്ത് യുപിഐ മതിയാകും. ക്യൂ ആര്‍ കോഡ് സ്കാൻ ചെയ്ത് പേയ്മെന്റ് നടത്തുന്നത് പോലെ എടിഎമ്മുകളില്‍ നിന്ന് ക്യൂ ആര്‍ കോഡ് സ്കാൻ ചെയ്ത് പണം പിൻവലിക്കാൻ സാധിക്കും.
Also Read: ഫോൺ നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം: കേരള പൊലീസിന്റെ ഈ സംവിധാനം അറിഞ്ഞിരിക്കണം
ഇടപാടുകള്‍ വേഗത്തിലാക്കാൻ സാധിക്കുമെങ്കിലും പുതിയ സമ്പ്രദായം തട്ടിപ്പിന് സഹായകമാകുമോ എന്ന ആശങ്കയും ഉയര്‍ത്തുന്നുണ്ട്. തട്ടിപ്പിനായി ഇത്തരം സംവിധാനങ്ങള്‍ ഉപയോഗിക്കപ്പെടുമോ എന്ന ആശങ്കയാണ് വിദഗ്ദര്‍ പങ്കുവെയ്ക്കുന്നത്. സൈബർ കുറ്റകൃത്യങ്ങൾക്കായി ഈ സംവിധാനം ഉപയോഗിക്കപ്പെടുമോ എന്ന ആശങ്കയാണ് വിദഗ്ദര്‍ പങ്കുവെയ്ക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

