‘ഞങ്ങളോട് ക്ഷമിക്കണം’: സ്കോഡ, വണ്ടര്‍ലാ, മാക്സ്… എന്നീ ബ്രാൻഡുകളുടെ ക്ഷമാപണം, എന്താണ് വൈറലായ ‘ഒഫീഷ്യല്‍ അപ്പോളജി സ്റ്റേറ്റമെൻ്റ്’?

apology statement

അഭിജ ജെ സുരേന്ദ്രൻ

സമൂഹമാധ്യമത്തില്‍ ഇപ്പോള്‍ മു‍ഴുവൻ ഖേദ പ്രകടനങ്ങളാണ്. ‘ഔദ്യോഗികമായ ക്ഷമാപണം'(Official Appology) എന്ന പേരിലാണ് ഓരോ ബ്രാൻ്റുകളുടെയും ഖേദപ്രകടങ്ങള്‍. ആദ്യ നോട്ടത്തില്‍ തോന്നും എന്തോ പ്രശ്നമുണ്ടെന്ന്. കാരണം, ബുള്ളറ്റ് പോയിൻ്റുകള്‍, ബ്രാൻ്റിൻ്റെ ലോഗോ, പോരാത്തതിന് അവരുടെ ഖേദ പ്രകടനങ്ങള്‍ ഒഫീഷ്യല്‍ പേജില്‍ നിന്നും. അതിനാല്‍ ഫോളോവേ‍ഴ്സ് പെട്ടെന്ന് വിശ്വസിക്കുകയും ചെയ്യും. വായിച്ച് താ‍ഴേക്ക് വരുമ്പോ‍ഴാണ് അതൊരു ഫേക്ക് അപ്പോളജിയാണെന്ന് മനസ്സിലാകുന്നത്. വളരെ തമാശ കലര്‍ന്നതും നിങ്ങള്‍ ഞങ്ങളോട് കാണിക്കുന്ന ഇഷ്ടം മൂലം ഞങ്ങള്‍ക്ക് പുതിയ ഉത്പന്നങ്ങള്‍ ഉണ്ടാക്കാതിരിക്കാൻ ക‍ഴിയുന്നില്ലെന്ന് ഓരോ ബ്രാൻഡുകളും പറയുന്നു. ഉപഭോക്താക്കള്‍ക്ക് വോണ്ടി അവര്‍ ഇഷ്ടപ്പെടുന്ന ഉത്പന്നങ്ങള്‍ നിര്‍മ്മിച്ചതിന് ഓരോ ബ്രാൻ്റുകളും ക്ഷമാപണം നടത്തുന്നു. സ്കോഡയാണ് ആദ്യം ‘ഒഫീഷ്യല്‍ അപ്പോളജി’ ട്രെൻ്റിന് തുടക്കമിട്ടതെന്നാണ് പറയപ്പെടുന്നത്. പിന്നാലെ വണ്ടര്‍ലാ, എല്ലാവരുടെയും പ്രിയപ്പെട്ട വസ്ത്ര ബ്രാൻഡായ മാക്സ്, ബിംഗോ, കിംഗ്ഫിഷര്‍ എന്നിവരും തങ്ങളുടെ ക്ഷമാപണവുമായെത്തി. കുറച്ച് ഖേദപ്രകടനങ്ങള്‍ വായിച്ചാലോ….

സ്കോഡ ഇന്ത്യ

ആ ഔദ്യോഗിക ക്ഷമാപണം തുടങ്ങിയത് ഇപ്രകാരമായിരുന്നു. ‘ഞങ്ങള്‍ ക്ഷമാപണം നടത്തേണ്ടത് അത്യാവശ്യമാണെന്ന് തോന്നുന്നു. സ്കോഡയില്‍ ആളുകള്‍ സഞ്ചരിക്കാൻ തുടങ്ങിയതു മുതല്‍ ഭൂപടത്തില്‍ ഇല്ലാത്ത വ‍ഴികള്‍ മാറി ഓരോരുത്തതും സഞ്ചരിക്കാൻ തുടങ്ങി. മീറ്റിംഗിലേക്ക് പോകുന്നത് റോഡ് ട്രിപ്പുകളായി മാറി. നിങ്ങളുടെ സുഹൃത്തുക്കള്‍ നിങ്ങളോട് അടിക്കടി യാത്രകള്‍ പോകാമോ എന്ന് ചോദിക്കുന്നതിന് ഞങ്ങള്‍ ക്ഷമാപണം നടത്തുന്നു. ഡ്രൈവുകളെ കണ്ടെത്തലുകളാക്കി മാറ്റിയതിന് ഞങ്ങള്‍ നിങ്ങളോട് കഷമ ചോദിക്കുന്നു’.

വണ്ടര്‍ലാ

അഡ്വഞ്ചര്‍ ഇഷ്ടപ്പെടുന്നവരെല്ലാം വണ്ടര്‍ലാ അമ്യൂസ്മെൻ്റ് പാര്‍ക്കിലേക്ക് പോയിട്ടുണ്ടാവും… അല്ലേ?. നാടോടുമ്പോള്‍ നടുവേ എന്ന് പറയുന്നതു പോലെ അപ്പോളജി സ്റ്റേറ്റമെൻ്റ് ട്രെൻഡായപ്പോള്‍ തന്നെ വണ്ടര്‍ലായും എത്തി. ‘ ഞങ്ങള്‍ ഔദ്യോഗികമായി ക്ഷമാപണം നടത്താൻ ആഗ്രഹിക്കുന്നു, ഞങ്ങളുടെ റൈഡുകള്‍ വളരെ ത്രില്ലിംഗായിരുന്നു, ഞങ്ങളുടെ ഭക്ഷണം വളരെ നല്ലതായിരുന്നു. അതിനാല്‍ ഞങ്ങള്‍ ഖേദിക്കുന്നു. ഞങ്ങള്‍ സുരക്ഷാ ക്രമീകരണങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയതിനാല്‍ നിങ്ങളുടെ മാതാപിതാക്കളെ ശാന്തരായിരുത്തുവാൻ സാധിച്ചതില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു. മൊബൈല്‍ ഫോണിനെക്കുറിച്ച് കുറച്ച് മണിക്കൂറുകള്‍ ഓര്‍ക്കാതിരിക്കാൻ നിങ്ങളെ സഹായിച്ചതിന് ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു’.

മാക്സ്

എല്ലാ ആ‍ഴ്ചയും ഷോപ്പിംഗ് നടത്താൻ പുതിയ കാരണങ്ങള്‍ നല്‍കിയതിന് ക്ഷമാപണം. ഇങ്ങനെയാണ് വസ്ത്രബ്രാൻഡായ മാക്സ് തങ്ങളുടെ ക്ഷമാപണം നടത്തിയത്. അന്താരാഷ്ട്ര വസ്ത്രങ്ങള്‍ അവതരിപ്പിച്ച് നിങ്ങ‍ളെ പ്രലോഭിപ്പിച്ചതിന് ക്ഷമിക്കണം. നിന്നിലെ പുതിയതിനെ കാണണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു. അതിന് ക്ഷമിക്കണം. നിങ്ങളുടെ വാര്‍ഡ്രോബ് കൂടുതല്‍ ആകര്‍ഷകമാക്കി മാറ്റിയതിന് ക്ഷമിക്കണം.’

അതേസമയം, ഓരോ ബ്രാൻ്റുകളും തങ്ങളുടെ ഉപഭോക്താക്കളോടുള്ള നന്ദിയും കടപ്പാടുമാണ് ഈ അപ്പോളജി സ്റ്റേറ്റമെൻ്റിലൂടെ അറിയിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News