സ്വകാര്യത നഷ്ടപ്പെടാതെ വാട്സാപ്പ് ഉപയോഗിക്കണോ? ഇതാ ചില എളുപ്പവഴികൾ

whatsapp without number

വാട്സാപ്പ് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. എന്നാൽ ഫോൺ നമ്പറുമായി നമ്മുടെ അക്കൗണ്ട് ബന്ധിപ്പിച്ചിരിക്കുന്നതിനാൽ സ്വകാര്യതയ്ക്ക് പലപ്പോഴും വെല്ലുവിളി നേരിടാറുണ്ട്. നമുക്ക് പരിചയമില്ലാത്തവർക്ക് പോലും നമ്മുടെ നമ്പർ കാണാൻ കഴിയുമെന്നത് വലിയൊരു പ്രശ്നമാണ്. എന്നാൽ സ്വന്തം ഫോൺ നമ്പർ പരസ്യമാക്കാതെ തന്നെ വാട്സാപ്പ് ഉപയോഗിക്കാൻ ചില വഴികളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കിയാലോ?

ലാൻഡ്‌ലൈൻ നമ്പർ ഉപയോഗിക്കാം: നിങ്ങളുടെ മൊബൈൽ നമ്പറിന് പകരം ലാൻഡ്‌ലൈൻ നമ്പർ ഉപയോഗിച്ചും വാട്സാപ്പ് അക്കൗണ്ട് തുടങ്ങുന്നത് വളരെ നല്ലതാണ്. സെറ്റപ്പ് ചെയ്യുന്ന സമയത്ത് വെരിഫിക്കേഷനായി എസ്.എം.എസിന് (SMS) പകരം “Call me” എന്ന ഓപ്ഷൻ തിരഞ്ഞെടുത്താൽ മതി. അപ്പോൾ നിങ്ങളുടെ ലാൻഡ്‌ലൈനിലേക്ക് വരുന്ന കോളിലൂടെ വെരിഫിക്കേഷൻ കോഡ് ലഭിക്കും.

സെക്കൻഡറി നമ്പർ ഉപയോഗിക്കുക: പേർസണൽ ഫോൺ നമ്പറിന് പകരം ഒരു സെക്കൻഡറി സിം കാർഡോ അല്ലെങ്കിൽ വെർച്വൽ നമ്പറുകളോ ഉപയോഗിച്ച് വാട്സാപ്പ് രജിസ്റ്റർ ചെയ്യാം. ഇത് വഴി നിങ്ങളുടെ വ്യക്തിഗത നമ്പർ സുരക്ഷിതമായി തുടരാൻ സഹായിക്കും.

Also read: സിം കാർഡുകളിൽ ഒളിഞ്ഞിരിക്കുന്നത് ലക്ഷങ്ങളുടെ സ്വർണം ? യുവാവ് വേർതിരിച്ചെടുത്തത് 191 ഗ്രാം സ്വർണ്ണം ! സത്യമറിയാം

വാട്സാപ്പ് ബിസിനസ് ആപ്പ്: സാധാരണ വാട്സാപ്പിന് പകരം വാട്സാപ്പ് ബിസിനസ് ആപ്പ് ഉപയോഗിക്കുന്നത് സ്വകാര്യത സംസാരക്ഷിക്കാൻ സഹായിക്കും. മറ്റൊരു നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാനും, നിങ്ങളുടെ പ്രൊഫൈൽ ബിസിനസ് വിവരങ്ങൾ നൽകി ക്രമീകരിക്കാനും സാധിക്കും.

മുകളിൽ പറഞ്ഞ വഴികൾ അനാവശ്യ കോളുകൾ, സ്പാം സന്ദേശങ്ങൾ എന്നിവയിൽ നിന്ന് രക്ഷനേടാനും വ്യക്തിഗത വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാനും സഹായകരമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News