ക്രെഡിറ്റ് കാര്‍ഡ് കളഞ്ഞുപോയോ? എങ്കില്‍ ആദ്യം ചെയ്യേണ്ടത് ഇതാണ്, അബദ്ധം കാണിക്കരുത് !

what to do credit card missed

ഇന്ന് നമ്മളില്‍ പലര്‍ക്കും ക്രെഡിറ്റ് കാര്‍ഡുകളുണ്ട്. ഒന്നില്‍ക്കൂടുതല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ധാരാളമായുള്ളവരും നമുക്ക് ചുറ്റുമുണ്ട്. അത്തരം ക്രെഡിറ്റ് കാര്‍സ ഉപയോഗിക്കുന്നവോരടായി ഒരു കാര്യം, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് കളഞ്ഞുപോയാല്‍ നിങ്ങള്‍ എന്ത് ചെയ്യും.

ക്രെഡിറ്റ് കാര്‍ഡ് മിസ്സായാല്‍ എന്ത് ചെയ്യണം എന്ന് അറിയാത്തവരാണ് ധാരാളം ക്രെഡിറ്റ് കാര്‍ഡുകള്‍ കൊണ്ട് നടക്കുന്നത് ക്രെഡിറ്റ് കാര്‍ഡ് മിസ്സായാല്‍ എന്ത് ചെയ്യണമെന്നും എങ്ങനുെ ചെയ്യണമെന്നുമുള്‌ല കാര്യങ്ങളാണ് ഇനി പറയാന്‍ പോകുന്നത്.

ക്രെഡിറ്റ് കാര്‍ഡ് കളഞ്ഞുപോയാല്‍ ആദ്യം തന്നെ കാര്‍ഡ് നല്‍കിയ സ്ഥാപനത്തിന്റെ ഹെല്‍പ്ലൈന്‍ നമ്പറില്‍ കസ്റ്റമര്‍ എക്‌സിക്യൂട്ടീവിനെ അറിയിക്കണം. ഇനി ഏതെങ്കിലും സാഹചര്യത്തില്‍ അതിന് സാധിച്ചില്ലെങ്കില്‍ നെറ്റ് ബാങ്കിങ്/മൊബൈല്‍ ബാങ്കിങ് വഴി കാര്‍ഡ് ഉടനടി ബ്ലോക്ക്/ലോക്ക് ചെയ്യണം.

Also Read: ശനിക്ക് ചുറ്റും ജീവിന്റെ തുടുപ്പുമായി കറങ്ങുന്ന എൻസിലാഡസ്: ബഹിരാകാശത്ത് ജീവന്റെ കണിക കണ്ടെത്തി ശാസ്ത്രജ്ഞർ

അതിന് ശേഷം നിങ്ങള്‍ അടുത്ത കലത്ത് നടത്തിയ പണമിടപാടുകള്‍ പരിശോധിക്കണം. പരിശോധനയില്‍ ഏതെങ്കിലും തരത്തിലുള്ള സംശയമുണ്ടെങ്കില്‍ കസ്റ്റമര്‍ സര്‍വീസില്‍ അറിയിക്കാനും മടിക്കരുത്. ഇനി തട്ടിപ്പ നടന്നതായി കണ്ടെത്തിയാല്‍ പൊലീസ് സ്റ്റേഷനിലെത്തി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ മടിക്കുകയും മറക്കുകയോ ചെയ്യരുത്

തട്ടിപ്പിന് ഇരയായെന്ന് മനസിലായാല്‍ നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിലും പരാതിപ്പെടണം. അതിനോടൊപ്പം കാര്‍ഡുമായി ബന്ധിപ്പിച്ച പതിവു പേയ്മെന്റ് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുക. പിന്നീട് സമയം പോലെ പുതിയ കാര്‍ഡിന് അപേക്ഷിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News