പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്; ഇനിമുതൽ ടെക്സ്റ്റ് നോട്ടുകൾ പോസ്റ്റ് ചെയ്യാം

Whatsapp NEW UPDATE

വാട്ട്സ്ആപ്പ് യൂസേഴ്സിനെയേ ആകർഷിക്കാൻ പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്. ഇനിമുതൽ വാട്ട്സാപ്പിൽ ഇൻസ്റ്റാഗ്രാം നോട്ട്‌സ് പോലെ കുറഞ്ഞ വാക്കുകളിലുള്ള ടെക്സ്റ്റ് നോട്ടുകൾ പോസ്റ്റ് ചെയ്യാം. വാട്ട്‌സ്ആപ്പ് എബൗട്ട് എന്ന് പേരിട്ട ഈ പരിഷ്കരിച്ച സ്റ്റാറ്റസ് ശൈലിയിലുള്ള അപ്‌ഡേറ്റ് ഇൻസ്റ്റാഗ്രാം നോട്ട്‌സിന് സമാനമാണ്.

ഉപയോക്താക്കൾക്ക് അവരുടെ വൺ-ടു-വൺ ചാറ്റുകൾക്ക് മുകളിലായി ഇത് കാണാൻ സാധിക്കും. ഈ അപ്ഡേറ്റ് വഴി ഉപയോക്താക്കൾ പോസ്റ്റ് ചെയ്യുന്ന ഹ്രസ്വമായ ടെക്സ്റ്റ് അധിഷ്ഠിത കുറിപ്പുകൾ പ്രൊഫൈൽ പേജുകളിലാണ് ദൃശ്യമാവുക. സംഭാഷണങ്ങൾ തുടങ്ങുന്നതിനോ അല്ലെങ്കിൽ അതിനായി ഒരു സന്ദർഭം നൽകുന്നതിനോ വേണ്ടിയാണ് ഈ ആശയം അവതരിപ്പിച്ചിട്ടുള്ളത്.

READ MORE : വാട്സാപ്പിൽ വൻ സുരക്ഷാ വീഴ്ച: 350 കോടി ഉപഭോക്താക്കളുടെ ഫോൺ നമ്പറുകൾ ഭീഷണിയിൽ; വിശദീകരണം നൽകി മെറ്റ

ഇൻസ്റ്റാഗ്രാം നോട്ട്‌സ് പോലെ പുതിയ എബൗട്ട് സ്റ്റാറ്റസും 24 മണിക്കൂറിന് ശേഷം അപ്രത്യക്ഷമാകും, ഇത് വേഗത്തിൽ അപ്രത്യക്ഷമാകാനോ അല്ലെങ്കിൽ 24 മണിക്കൂറിൽ കൂടുതൽ ദൃശ്യമാക്കണമെങ്കിലോ ഉപയോക്താക്കൾക്ക് ടൈമർ ക്രമീകരിക്കാൻ കഴിയും. പുതിയ ഫീച്ചർ ഈ ആഴ്ച മുതൽ ലോകമെമ്പാടുമുള്ള വാട്ട്സ്ആപ്പ് യൂസേഴ്സിന് ഉപയോഗിക്കാൻ സാധിക്കും.

സ്വകാര്യ സന്ദേശമയക്കലിന് പ്രാധാന്യം നൽകുന്നതിന് മുമ്പ് വാട്ട്‌സ്ആപ്പിന്റെ ആദ്യ ഫീച്ചർ യഥാർത്ഥത്തിൽ എബൗട്ട് ആയിരുന്നുവെന്ന് വാട്ട്‌സ്ആപ്പ് വ്യക്തമാക്കി. അന്ന് ഉപയോക്താക്കൾ ഇതുപോലെ ഹ്രസ്വമായ അപ്‌ഡേറ്റുകൾ പങ്കുവെച്ചിരുന്നു. റീ-ലോഞ്ച് ആ ആശയം തിരികെ കൊണ്ടുവരാനാണെന്നും എന്നാൽ ഇത്തവണ അത് മുമ്പത്തേക്കാൾ കൂടുതൽ സ്വീകാര്യത നേടുമെന്നും അവർ പറഞ്ഞു.

READ MORE : നിങ്ങളുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ ആരാണ് സന്ദർശിക്കുന്നതെന്ന് അറിയണോ? ഇതാ വഴികൾ

വാട്ട്സ്ആപ്പ് എബൗട്ട് എങ്ങനെ ഉപയോഗിക്കാം

  • ഫോണിൽ വാട്ട്സ്ആപ്പ് തുറന്ന് ചാറ്റ് ടാബ് ഓപ്പൺ ചെയ്യുക
  • പ്രൊഫൈൽ പിക്ച്ചറിൽ ടാപ്പ് ചെയ്യുകയോ സെറ്റിങ്സിൽ നിന്ന് എബൗട്ട് സെക്ഷൻ തുറക്കുകയോ ചെയ്യുക
  • ആഡ് എബൗട്ട് അല്ലെങ്കിൽ ക്രിയേറ്റ് എബൗട്ട് ക്ലിക്ക് ചെയ്യ്ത് എബൗട്ട് ടെക്സ്റ്റ് ആഡ് ചെയ്യുക
  • വിസിബിലിറ്റിയും ഡ്യൂറേഷനും സെറ്റ് ചെയ്യുക
  • പോസ്റ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News