‘വാട്സാപ്പ് ഉപഭോക്താക്കളുടെ ഡേറ്റ സ്വകാര്യ സ്വത്താണ്’: മെറ്റ

WhatsApp Data is Private Property

വാട്ട്‌സ്ആപ്പ് ഉപഭോക്തൃ ഡേറ്റ സ്വകാര്യ സ്വത്താണെന്നും അത് എതിരാളികളുമായി പങ്കിടാൻ തയ്യാറല്ലെന്നും മെറ്റ. നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണലിൽ (NCLAT), കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (CCI) 213.14 കോടി രൂപ പിഴ ചുമത്തിയതുമായി ബന്ധപ്പെട്ട കേസിന്റെ വാദത്തിലാണ് മെറ്റ തങ്ങളുടെ നിലപാട് അറിയിച്ചത്.

വാട്ട്‌സ്ആപ്പിന്റെ 2021ലെ സ്വകാര്യതാ നയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് കേസ്. വിപണിയില്‍ ആധിപത്യസ്ഥാനം മെറ്റ ദുരപയോഗം ചെയ്യുന്നുവെന്നാണ് ആരോപണം. മെറ്റയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ, വാട്ട്‌സ്ആപ്പ് ഉപയോക്താക്കളിൽ നിന്ന് ശേഖരിക്കുന്ന മെറ്റയുടെ ഉടമസ്ഥതയിലുള്ള ഡാറ്റ പങ്കുവെയ്ക്കേണ്ടത് എന്തിന് വേണ്ടിയാണ് എന്ന് ചോദിച്ചു.

സിസിഐ അധികാരപരിധി ലംഘിച്ചുവെന്നും വാട്സാപ്പിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു. സിസിഐയും മെറ്റയും തമ്മില്‍ ഡാറ്റയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തര്‍ക്കത്തിന് രണ്ട് വശങ്ങളാണുള്ളത്.

Also Read: ഇഎംഐ അടവ് മുടങ്ങിയോ എങ്കിൽ നിങ്ങളുടെ ഫോൺ ലോക്ക് ആകും: റിമോട്ട് ലോക്കിങ് ഫീച്ചർ നടപ്പിലാക്കാൻ ആർബിഐ

ഒന്ന്, കേസ് സിസിഐക്ക് അനുകൂലമാകുകയാണെങ്കില്‍. ഡാറ്റ മറ്റ് കമ്പനികളുമായി പങ്കുവെയ്ക്കാൻ വാട്സാപ്പ് നിര്‍ബന്ധിതമാകും. അങ്ങനെയെങ്കില്‍ വാട്സാപ്പ് ഡേറ്റ ഉപയോഗിച്ച് തങ്ങളുടെ മെസേജിങ് പ്ലാറ്റ്ഫോമുകള്‍ വിപുലപ്പെടുത്താൻ മറ്റ് കമ്പനികള്‍ക്ക് സാധിക്കും. അത് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഓപ്ഷനുകള്‍ ലഭിക്കാൻ കാരണമാകുകയും ചെയ്യും.

മറിച്ച് മെറ്റയ്ക്കും വാട്ട്‌സ്ആപ്പിനും അനുകൂലമായാണ് വിധിയെങ്കില്‍ ഉപഭോക്താക്കളുടെ ഡാറ്റ സ്വകാര്യതയെയും കുറിച്ചുള്ള ചോദ്യങ്ങള്‍ അത് വീണ്ടും ഉയര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News