
വിൻഡോസ് 11ൻ്റെ പ്രധാന പ്രശ്നം ബാറ്ററി പെട്ടെന്ന് തീർന്നുപോകും എന്നതാണ്. ഇതിന് പോംവഴിയായി സ്‌ക്രീനിന്റെ ബ്രൈറ്റ്നസ് കുറയ്ക്കുക, അനാവശ്യമായതോ ഉപയോഗിക്കാത്തതോ ആയ ആപ്പുകള്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുക, കൂടുതല്‍ പരമ്പരാഗത പവര്‍ പ്ലാനിലേക്ക് മാറുക എന്നിങ്ങനെയുള്ള സാധാരണ മാർഗങ്ങളാണ് പലരും അവലംബിക്കുക. എന്നാല്‍, ബാറ്ററി ലൈഫ് വർധിപ്പിക്കാൻ മറ്റൊരു വഴിയുണ്ട്.
ബില്‍റ്റ്-ഇന്‍ Windows Search Indexer സേവനം പ്രവര്‍ത്തനരഹിതമാക്കിയാൽ ബാറ്ററി ലൈഫ് വർധിപ്പിക്കാം. ഇത് ബാക്ക്ഗ്രൗണ്ടില്‍ പ്രവര്‍ത്തിച്ച് വലിയ ‘ഇന്‍ഡെക്‌സ് ഡാറ്റാബേസ്’ നിര്‍മിക്കും. Windows Search Indexer ഡിസേബിൾ ചെയ്യേണ്ടത് ഇങ്ങനെ:
Read Also: അവർ ഇനി ചൂടാവില്ല; കൂളിങ് സിസ്റ്റമുള്ള ഫോൺ ഇറക്കി ഓപ്പോ
- സ്റ്റാര്‍ട്ട് മെനു തുറക്കാന്‍ വിന്‍ഡോസ് (സൂപ്പര്‍) കീ അമര്‍ത്തുക.
- search ബാറില്‍ services.msc എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ കീ അമര്‍ത്തുക.
- വിന്‍ഡോസ് സെര്‍ച്ചില്‍ വലത് ക്ലിക്ക് ചെയ്ത് പ്രോപ്പര്‍ട്ടീസ് ക്ലിക്ക് ചെയ്യുക.
- ‘സ്റ്റാര്‍ട്ടപ്പ് ടൈപ്’ ഡ്രോപ്പ്-ഡൗണ്‍ മെനുവില്‍ നിന്ന്, ഡിസേബ്ൾഡ് തിരഞ്ഞെടുക്കുക, തുടര്‍ന്ന് സ്റ്റോപ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
- സർവീസസ് വിന്‍ഡോ അടച്ച് ലാപ്ടോപ്പ് റീബൂട്ട് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

