
രാജ്ഷാ മണിയുടെ പോഡ് കാസ്റ്റില്‍ സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയൽ ധരിച്ചിരുന്ന സില്‍വര്‍ ഉപകരണം ഇപ്പോള്‍ ട്രെൻഡിംഗാകുകയാണ്. എന്താണ് ദീപിന്ദര്‍ ധരിച്ചിരിക്കുന്നതെന്ന് ഓരോരുത്തരും തിരയുകയാണ്. ട്രെൻഡിംഗായതിന് പിന്നാലെ ദീപിന്ദര്‍ തന്നെ ഇപ്പോള്‍ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ്. ‘ടെമ്പിള്‍’ എന്ന ചെറിയ ഉപകരണത്തെക്കുറിച്ചാണ് ഇപ്പോള്‍ അദ്ദേഹം വ്യക്തത വരുത്തിയിരിക്കുന്നത്.
ടെമ്പിൾ, എന്ന കുഞ്ഞൻ ഉപകരണം തൻ്റെ തലച്ചോറിലെ രക്തയോട്ടം അളക്കുന്നതിന് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്ന് ദീപീന്ദർ ഗോയൽ പറഞ്ഞു. “മിനിയേച്ചറൈസ്ഡ്” എംആർഐ പോലെ പ്രവര്‍ത്തിക്കുന്ന ഈ ഉപകരണം തലച്ചോറിലെ രക്തയോട്ടം അളക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യവാനായിട്ട് ഇരിക്കാനും ഈ ഉപകരണം സഹായിക്കുമെന്ന് ഗോയൽ പറഞ്ഞു.
ഗുരുത്വാകർഷണം തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയ്ക്കുകയും വാർദ്ധക്യത്തിന് കാരണമാവുകയും ചെയ്യുന്നുവെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. ഗ്രാവിറ്റി ഏജിംഗ് സിദ്ധാന്തവുമായി ഉപകരണം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചിരുന്നു. ഒരു വർഷമായി താൻ ടെമ്പിൾ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

