ഐ.ഐ.ഐ.സിയിൽ ടെക്നീഷ്യൻ പ്രോഗ്രാം; വിവിധ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

കേരള അക്കാദമി ഓഫ് സ്കിൽസ് എക്സലൻസിന്റെ (കേസ്) കീഴിൽ കൊല്ലം നീണ്ടകരയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്‌ഷൻ (ഐ.ഐ.ഐ.സി.), വിവിധ ടെക്നീഷ്യൻ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ALSO READ: മഥുര ഈദ്ഗാഹ് പള്ളിയില്‍ സര്‍വേ നടത്താനുള്ള ഉത്തരവിന് സുപ്രീം കോടതി സ്റ്റേ

30 പേർക്കുവീതമാണ് വിവിധ കോഴ്സുകളിലേക്ക് പ്രവേശനം നൽകുന്നത്. iiic.ac.in എന്ന വെബ്സൈറ്റ് വഴി അപേക്ഷകൾ അയക്കാവുന്നതാണ്. ഫെബ്രുവരി അഞ്ചുവരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ഓൺലൈനായി അപേക്ഷ നൽകിയവർ സ്ഥാപനത്തിൽ നേരിട്ടെത്തി പ്രവേശനനടപടികൾ പൂർത്തിയാക്കേണം. ഫെബ്രുവരി 12-ന് ക്ലാസുകൾ ആരംഭിക്കും. വിശദ വിവരങ്ങൾക്ക് 8078980000 എന്ന നമ്പറിൽ ബന്ധപ്പെടാം.

ALSO READ: രാജാ രവിവര്‍മ്മ പുരസ്കാരം പ്രശസ്ത ചിത്രകാരന്‍ സുരേന്ദ്രന്‍ നായര്‍ക്ക്

കൺസ്ട്രക്‌ഷൻ ലബോറട്ടറി ആൻഡ് ഫീൽഡ് ടെക്നീഷ്യൻ പ്രവേശനത്തിനുള്ള യോഗ്യത ലെവൽ 4 (67 ദിവസം), പത്താംക്ലാസ്, ഫീസ് 25,600 രൂപ എന്നിങ്ങനെയാണ്. അസിസ്റ്റൻറ് ഇലക്‌ട്രീഷ്യൻ ലെവൽ 3 (65 ദിവസം), പത്താംക്ലാസ്, 26,210 രൂപ, ഡ്രാഫ്റ്റ്സ് പേഴ്സൺ സിവിൽ വർക്സ്‌ ലെവൽ 4 (77 ദിവസം), ഐ.ടി.ഐ. സിവിൽ, 28,050 രൂപ, പ്ലംബർ ജനറൽ: ലെവൽ 4 (3 മാസം), പ്ലസ്ടു, 29,400 രൂപ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News