എങ്ങനെ ഗൂഗിളിന്റെ പുതിയ ‘ജെമിനി എഐ’ ഉപയോഗിക്കാം

കഴിഞ്ഞ ദിവസമാണ് ‘ഗൂഗിള്‍ ജെമിനി’ എന്ന പേരില്‍ പുതിയ എഐ മോഡല്‍ അവതരിപ്പിച്ചത്. ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടിയെ വെല്ലുവിളിച്ചുകൊണ്ടാണ് ജെമിനിയുടെ വരവ്. പല ജോലികളിലും ജെമിനി ഓപ്പണ്‍ എഐയുടെ ഭാഷാ മോഡലായ ജിപിടി 3.5 നെയും മനുഷ്യരെയും മറികടക്കുന്നുണ്ടെന്നും ഗൂഗിള്‍ പറയുന്നു. ചാറ്റ് ജിപിടിയെ നേരിടാന്‍ ഗൂഗിള്‍ അവതരിപ്പിച്ച ബാര്‍ഡ് എന്ന ചാറ്റ് ബോട്ടില്‍ ജെമിനി എഐ മോഡല്‍ ഉള്‍പ്പെടുത്തിയുള്ള അപ്ഗ്രേഡും ഇതിനകം ഗൂഗിള്‍ അവതരിപ്പിച്ചു കഴിഞ്ഞു. എന്നാല്‍ ബാര്‍ഡിലൂടെ മാത്രമല്ല ജെമിനി ഉപയോഗിക്കാന്‍ സാധിക്കുക. തങ്ങളുടെ വിവിധ ഉല്പന്നങ്ങളിലും സേവനങ്ങളിലും ജെമിനി ലഭ്യമാക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. ഗൂഗിള്‍ ബാര്‍ഡ് ചാറ്റ്ബോട്ട്, പിക്സല്‍ 8 പ്രോ എന്നിവയിലൂടെ ജെമിനി സൗജന്യമായി ഉപയോഗിക്കാം.

ALSO READ വിദേശത്ത് പോയിട്ടും ജോലി ലഭിച്ചില്ല; ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട ശേഷം യുവാവ് ജീവനൊടുക്കി, സംഭവം ആലുവയില്‍

ഗൂഗിള്‍ അക്കൗണ്ട് ഉണ്ടെങ്കിലേ ബാര്‍ഡ് ഉപയോഗിക്കാന്‍ സാധിക്കൂ. ജെമിനിയുടെ പിന്തുണയുള്ള ബാര്‍ഡ് ഉപയോഗിക്കാന്‍ ആദ്യം ബാര്‍ഡിന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഗൂഗിള്‍ അക്കൗണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. ഇനി നിങ്ങള്‍ക്ക് ആവശ്യമുള്ള കാര്യങ്ങള്‍ ചോദിച്ചറിയാം. ബാര്‍ഡ് നല്‍കുന്ന ഉത്തരങ്ങളെല്ലാം ജെമിനി പ്രോ എന്ന എഐ മോഡല്‍ അടിസ്ഥാനമാക്കിയാവും. നേരത്തെ പറഞ്ഞ പോലെ ജെമിനി എഐ ഉപയോഗിച്ച് ബാര്‍ഡ് അപ്ഗ്രേഡ് ചെയ്തുകഴിഞ്ഞു. ഇതോടെ ചിത്രങ്ങള്‍, വീഡിയോകള്‍, ശബ്ദം എന്നിവയും ബാര്‍ഡ് നിര്‍ദേശങ്ങള്‍ക്കൊപ്പം സ്വീകരിക്കും. ഇത് കൂടാതെ ജെമിനി അള്‍ട്ര എന്ന ശക്തിയേറിയ എഐ മോഡല്‍ ഉപയോഗിച്ചുള്ള പുതിയ ബാര്‍ഡ് വേര്‍ഷന്‍ അടുത്ത വര്‍ഷം അവതരിപ്പിക്കുമെന്നും ഗൂഗിള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇംഗ്ലീഷിന് പുറമെ കൂടുതല്‍ ഭാഷകളും ഇതിന് മനസിലാവും. ജെമിനി പ്രോയില്‍ ഇംഗ്ലീഷ് മാത്രമേ പ്രവര്‍ത്തിക്കൂ.

ALSO READ മഹുവ മൊയ്ത്രയെ പുറത്താക്കിയത് ജനാധിപത്യവിരുദ്ധ നടപടി: സീതാറാം യെച്ചൂരി

പിക്സല്‍ 8 പ്രോയില്‍ എങ്ങനെ ഉപയോഗിക്കാം

ജെമിനി നാനോ വേര്‍ഷന്‍ ആണ് പിക്സല്‍ 8 പ്രോ സ്മാര്‍ട്ഫോണില്‍ ലഭിക്കുക. മൂന്ന് പതിപ്പുകളുള്ള ജെമിനിയുടെ ഏറ്റവും ചെറിയ പതിപ്പാണ് ജെമിനി നാനോ. പിക്സല്‍ 8 പ്രോയില്‍ ഇത് ഉപയോഗിക്കാന്‍ ഇന്റര്‍നെറ്റിന്റെ ആവശ്യമില്ല. ഓഫ്ലൈന്‍ ആയി ഉപയോഗിക്കാം. സ്മാര്‍ട് റിപ്ലൈ, റെക്കോര്‍ഡര്‍ എന്നിവയിലാണ് ജെമിനി എഐ ഉപയോഗിക്കാന്‍ സാധിക്കുക.

മെസേജിങ് ആപ്പുകളില്‍ അടുത്തതായി എന്ത് പറയണം എന്ന് നിര്‍ദേശിക്കുന്ന ഫീച്ചറാണ് സ്മാര്‍ട് റിപ്ലൈ. പിക്സല്‍ 8 പ്രോയില്‍ ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുക ജെമിനി നാനോ എഐ ഉപയോഗിച്ചാണ്. കൂടുതല്‍ സ്വാഭാവികമായ ഭാഷയില്‍ മറുപടികള്‍ തയ്യാറാക്കാനും നിര്‍ദേശിക്കാനും ഇതുവഴി സ്മാര്‍ട് റീപ്ലേ ഫീച്ചറിന് സാധിക്കും.

ഓയൂർ തട്ടിക്കൊണ്ടുപോകൽ; പ്രതികളെ വീട്ടിലെത്തിച്ച് തെളിവെടുപ്പ്
സ്മാര്‍ട് റീപ്ലേ ഉപയോഗിക്കാന്‍ സെറ്റിങ്സിലെ ഡെവലപ്പര്‍ ഓപ്ഷന്‍സില്‍ എഐ കോര്‍ ആക്റ്റിവേറ്റ് ചെയ്യണം. ഇതിനായി Settings > Developer Options > AiCore Settings > Enable Aicore Persistent സന്ദര്‍ശിക്കുക. ശേഷം മെസേജിങ് ആപ്പുകളില്‍ സന്ദേശങ്ങള്‍ ടൈപ്പ് ചെയ്യുമ്പോള്‍ ജിബോര്‍ഡിന് മുകളിലായി നിര്‍ദേശിക്കുന്ന മറുപടികള്‍ ജെമിനി എഐ അധിഷ്ടിതമായ സ്മാര്‍ട് റീപ്ലേ ഫീച്ചര്‍ ആണ് നല്‍കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News