ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട വ്യാജരേഖ കേസ്; ടീസ്റ്റ സെതര്‍വാദിന്റെ ജാമ്യകാലാവധി സുപ്രീംകോടതി നീട്ടി

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ രേഖ ചമച്ചെന്ന കേസില്‍ മനുഷ്യാവകാശപ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിന് ആശ്വാസം. ടീസ്റ്റയുടെ ജാമ്യകാലാവധി സുപ്രീംകോടതി നീട്ടി. ഈ മാസം 19 വരെയാണ് കാലാവധി നീട്ടിയത്.

Also Read- പവന്‍ കല്യാണും ഭാര്യ അന്ന ലെസ്‌നേവയും വിവാഹമോചിതരാകുന്നു?

ജൂലൈ ഒന്നിന് ടീസ്റ്റ സെതല്‍വാദിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. മൂന്നംഗ ബെഞ്ചാണ് പ്രത്യേക സിറ്റിംഗായി കേസ് പരിഗണിച്ചിരുന്നത്. ജാമ്യം അനുവദിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴുമോയെന്ന് കോടതി ചോദിച്ചു. ജാമ്യാപേക്ഷയില്‍ ഗുജറാത്ത് ഹൈക്കോടതിയെ രൂക്ഷമായി വിമര്‍ശിച്ച ജസ്റ്റിസ് ഗവായ് ഹൈക്കോടതിയുടെ നടപടി അത്ഭുതപ്പെടുത്തിയെന്ന് വ്യക്തമാക്കി.

Also read- ‘വ്യാജവാർത്തയിലൂടെ ചാനലുകൾ തകർക്കുന്നത്‌ സാധാരണക്കാരുടെ കുഞ്ഞുങ്ങളുടെ ജീവിതം”;പ്രതികരണവുമായി 3 വയസുകാരൻ്റെ മാതാവ്

ടീസ്റ്റയുടെ ഇടക്കാല ജാമ്യഹരജി ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. ഒട്ടും താമസമില്ലാതെ കീഴടങ്ങാനും ടീസ്റ്റയോട് ആവശ്യപ്പെട്ടിരുന്നു. പിന്നീട് ടീസ്റ്റാ സെതല്‍വാദ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ സുപ്രീംകോടതിയിലെ രണ്ടംഗ ബെഞ്ചില്‍ അഭിപ്രായ വ്യത്യാസം വന്നതോടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വിശാല ബെഞ്ചിന് വിടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News