‘ബിഹാറും മറ്റ് സംസ്ഥാനങ്ങളും കേരളം പോലെയാകണം’; കേര‍ള മാതൃകയെ പ്രശംസിച്ച് ബിഹാർ മുൻ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്

10 വർഷം കൊണ്ട് എൽ ഡി എഫ് സർക്കാർ എല്ലാ മേഖലകളെയും മികവുറ്റതാക്കി മാറ്റിയെന്ന് ബിഹാർ മുൻ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. വടകര മണ്ഡലത്തിലെ എൽ ഡി എഫ് തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൻ്റെ സംസ്ഥാനവും മറ്റ് സംസ്ഥാനങ്ങളും കേരളം പോലെയാവണം. കേരളം തങ്ങൾക്ക് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ബി ജെ പിയെയും അദ്ദേഹം വിമർശിച്ചു. ബി ജെ പി പ്രചരിപ്പിക്കുന്നത് വെറുപ്പിൻ്റെ രാഷ്ട്രീയമാണ്. മോദി സർക്കാർ ഒരു സഹായം നൽകാതിരുന്നുട്ടും ദുരിതകാലത്ത് കേരളം പിടിച്ചുനിന്നു.

ALSO READ: ‘ബിജെപിയുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലെ വാഗ്ദാനങ്ങൾ വഞ്ചനാപരം, 2014 മുതൽ നരേന്ദ്ര മോദിയുടെ പല വാഗ്ദാനങ്ങളും നടപ്പിലായിട്ടില്ല’; എം എ ബേബി

സാമ്പത്തിക ഞെരുക്കത്തിനിടയിലും കേരളത്തിൽ വികസനം നടന്നു. കോവിഡ് ദുരിതകാലത്തെ എങ്ങനെ അതിജീവിക്കുമെന്ന് ലോകത്തിന് കാണിച്ചു നൽകിയ സർക്കാരാണ് പിണറായി വിജയൻ സർക്കാരെന്ന് അദ്ദേഹം പ്രശംസിച്ചു.

ALSO READ: കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് പോയ നേതാക്കളെ കണ്ടെത്താം; രസകരമായ ഗെയിം അവതരിപ്പിച്ച് ഇടത് സൈബർ സെൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News