സാമ്പത്തിക പ്രതിസന്ധി; ശമ്പളം കൊടുക്കാൻ കാശില്ലാതെ തെലങ്കാന

Revanth Reddy

കേന്ദ്ര സര്‍ക്കാരില്‍ നിന്നും പ്രതിപക്ഷ സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ സാമ്പത്തിക പരിഗണന ലഭിക്കുന്നില്ലെന്ന വസ്തുത സമകാലിക ഇന്ത്യയിലെ പച്ചയായ സത്യമാണ്. സാമ്പത്തികാധികാരങ്ങള്‍ കേന്ദ്ര സര്‍ക്കാരിലേക്ക് കേന്ദ്രീകരിക്കപ്പെട്ടതോടെ നീതിപൂര്‍വകമല്ലാത്ത വിഭവ വിതരണമാണ് യൂണിയൻ ഗവൺമെന്റ് നടപ്പിലാക്കുന്നത്.

ഇത്തരത്തിൽ സംസ്ഥാനത്തെ കേന്ദ്രം സാമ്പത്തികമായി വലിഞ്ഞുമുറുക്കുമ്പോൾ കേരളത്തിലെ സർക്കാരിനെ കുറ്റപ്പെടുത്താനാണ് ഇവിടുത്തെ കോൺഗ്രസുകാർ ശ്രമിക്കുന്നത്. അതേ കോൺഗ്രസ് ഭരിക്കുന്ന തെലങ്കാനയിലെ അവസ്ഥ എന്താണ്?

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും എല്ലാ മാസവും ആദ്യം സർക്കാർ ജീവനക്കാരുടെ ശമ്പളം നൽകുന്നത് ബുദ്ധിമുട്ടാണെന്നുമാണ് തെലങ്കാന മുഖ്യമന്ത്രി സഭയിൽ സമ്മതിച്ചത്. നേരത്തെ തന്നെ ഏഴ് ലക്ഷം കോടി രൂപ സംസ്ഥാനം കടത്തിലാണെന്നും തെലങ്കാന മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Also Read: അലവന്‍സ് മറന്നേക്കൂ, ശമ്പളം മാസം ആദ്യം കിട്ടില്ല; തെലങ്കാനയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

മാർച്ച് മാസത്തിൽ കൃത്യസമയത്ത് സർക്കാർ ജീവനക്കാർക്കുള്ള ശമ്പളം നൽകാൻ തെലുങ്കാന സർക്കാരിനായില്ല.. ദിവസങ്ങൾ വൈകിയാണ് ജീവനക്കാർക്ക് ശമ്പളം കിട്ടിയത്. ഡി എ അടക്കമുള്ള അലവൻസുകൾ നൽകാൻ കഴിയില്ല എന്ന് മുഖ്യമന്ത്രി തന്നെ തുറന്നു പറഞ്ഞിരിക്കുകയാണ്.

തെലങ്കാനയിൽ ആശമാർക്കു മാത്രമല്ല അങ്കണവാടിക്കാർക്കും തൽക്കാലം വേതനമില്ലെനാണ് രേവന്ത് റെഡ്ഡി പറയുന്നത്. ശമ്പള പ്രതിസന്ധിക്ക് പിന്നാലെ സർക്കാർ ജീവനക്കാരെ ഭീഷണിപ്പെടുത്തി ശമ്പളംതാമസിക്കും, ക്ഷാമബത്ത മറന്നേക്കൂ – ഇതാണ് ജീവനക്കാരോട് റെഡ്ഡി പറഞ്ഞത്.

Also Read: വാട്ടർ ടാങ്ക് തകർന്നുവീണ് രണ്ട് വിദ്യാർത്ഥികൾക്ക് മരിച്ചു; അപകടം മഹാരാഷ്ട്രയിൽ

പ്രതിമാസം 18,500 കോടി രൂപ വരുമാനമുള്ള സംസ്ഥാനമായ തെലങ്കാന ഭരിക്കുന്നത്  കോൺഗ്രസാണ്. കേരളം സാമ്പത്തികമായി തകരാൻ പോകുന്നുവെന്ന് ഇവിടെ അലമുറയിടുന്ന അതേ കോൺഗ്രസ് തന്നെയാണ് തെലുങ്കാനയിൽ ഭരണം നിർവഹിക്കുന്നത്. കേരളത്തേക്കാൾ വരുമാനമുള്ള സംസ്ഥാനമാണ് തെലങ്കാന.

അതായത് റെവന്യൂ മിച്ചമുള്ള സംസ്ഥാനം. റെവന്യൂ മിച്ചമെന്നാൽ നികുതി വരുമാനവും ഗ്രാൻ്റും ചേരുന്ന ആകെ റവന്യൂ വരുമാനം ശമ്പളം, പെൻഷൻ, പലിശ, സബ്സിസികൾ , പഞ്ചായത്തുകൾ, സർവ്വകലാശാലകൾ അടക്കമുള്ള വിവിധ സ്ഥാപനങ്ങൾക്കുള്ള ഗ്രാൻ്റുകൾ, ആശ, അങ്കണവാടി , സ്ക്കൂൾ ഉച്ചഭക്ഷണ തൊഴിലാളികൾ തുടങ്ങിയ സ്കീം പ്രവർത്തകർക്കുള്ള റമ്യൂണറേഷൻ തുടങ്ങിയ സകലമാന റവന്യൂ ചെലവുകളുo കഴിഞ്ഞാലും മിച്ചമുണ്ട് എന്നർത്ഥം.

കേരളത്തിന്റേയും തെലങ്കാനയുടെയും അവസ്ഥ താരതമ്യം ചെയ്യുകയാണെങ്കിൽ 2.2 ലക്ഷം കോടിയുടെ ബജറ്റ് എസ്റ്റിമേറ്റാണ് തെലങ്കാനക്കുള്ളത്. കേരളത്തിനാകട്ടെ  1.38  ലക്ഷം കോടിയും. തെലങ്കാനക്ക് ടാക്സ് എസ്റ്റിമേറ്റ് മാത്രം 1.64 ലക്ഷം കോടി വരും ( കേരളം 1.08 ലക്ഷം കോടി). ശമ്പളച്ചിലവ് 40k കോടിയും പെൻഷൻ ചിലവ് 11k കോടിയും ( കേരളം 42k കോടിയും പെൻഷൻ ചെലവാണെങ്കിൽ 28k കോടിയും).

കേരളവും തെലങ്കാനയും തമ്മിലുള്ള സാമ്പതിക അന്തരം ഇങ്ങനെയാണ്. കേരളത്തിലെ അവസ്ഥ പരിശോധിക്കുകയാണെങ്കിൽ ശമ്പളം മുടങ്ങുന്നില്ല. പെൻഷൻ കൃത്യമായി ലഭിക്കുന്നുണ്ട് പക്ഷെ ഇവിടെ വലതുപക്ഷ മാധ്യമങ്ങൾ ഓരോ മാസവും ശമ്പളം മുടങ്ങും ഖജനാവ് പൂട്ടും എന്ന് പറഞ്ഞ് വാർത്ത കൊടുക്കുകയും അതിനെ വച്ച് സാമ്പത്തിക വിദഗ്തരുടെ ട്യൂഷൻ ക്ലാസ് വയ്ക്കുകയും ചെയ്യും. ഈ മാധ്യമങ്ങൾക്ക്  തെലുങ്കാന മോഡലിനേപ്പറ്റി എന്താണ് പറയാനുള്ളത്.

മറ്റൊരു കാര്യം കൂടി സൂചിപ്പിക്കാം കേരളത്തിൽ നിന്ന് വ്യത്യസ്ഥമായി വ്യവാസായികളെ ആകർഷിക്കാൻ എന്തും ചെയ്യുന്ന സംസ്ഥാനമാണ് കേരളത്തിലെ പ്രതിപക്ഷത്തിന് തെലുങ്കാന. കിറ്റെക്സ് സാബു സ്വപ്ന ഭൂമി എന്ന് വിളിക്കുന്ന തെലുങ്കാനക്കാണ് ഇപ്പോൾ ഒന്നാം തിയ്യതി ശമ്പളം നൽക്കാൻ പറ്റാത്തത്.

കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉപരോധം അതിന്റെ പരിപൂർണ ഭീകരതയില്‍ അനുഭവിക്കുമ്പോഴും  കേരളം ബദൽമാർഗമായി ഇന്ത്യക്കൊട്ടാകെ  മാതൃകയാവുകയാണ്. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, സാമൂഹ്യസുരക്ഷ, സമഗ്ര വികസനം എന്നിവയെല്ലാം സമന്വയിപ്പിച്ച് അതിവേഗം മുന്നേറുന്ന കേരളവും ഇവിടുത്തെ ഭരണസംവിധാനവും മാതൃക തന്നെയാണെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് തെലുങ്കാനയുടെ അവസ്ഥ. എന്നിരുന്നാലും കേരളത്തിലെ പ്രതിപക്ഷത്തിനും വലതുപക്ഷ മാധ്യമങ്ങൾക്കും ഇക്കാര്യം മനസിലാകും എന്ന് നമ്മൾക്ക് പ്രത്യാശിക്കാൻ പോലും സാധിക്കില്ല. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News