നോൺ വെജ് ഭക്ഷണം ഉണ്ടാക്കാൻ പറഞ്ഞതിന് ഭാര്യ ഭർത്താവിനെ കൊലപ്പെടുത്തി; സംഭവം തെലങ്കാനയിൽ

murder case_Telengana

ഹൈദരാബാദ്: നോൺ വെജ് ഭക്ഷണം ഉണ്ടാക്കികൊടുക്കാൻ പറഞ്ഞതിനെ തുടർന്നുള്ള വഴക്കിനൊടുവിൽ ഭാര്യ ഭർത്താവിനെ കൊലപ്പെടുത്തി. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തത്. ശിവാജി എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ ഭാര്യ ലക്ഷ്മിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നും, അതിന്‍റെ തുടർച്ചയാണ് കൊലപാതകമെന്നും പൊലീസ് പറയുന്നതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

ഏപ്രിൽ രണ്ടിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കാമറെഡ്ഡിയിലെ വാടകവീട്ടിൽ താമസിച്ചുവരികയായിരുന്നു ശിവാജി, ലക്ഷ്മി എന്നീ ദമ്പതികൾ. ഇവർക്ക് യഥാക്രമം ഒന്നും രണ്ടും വയസുള്ള രണ്ട് പെൺമക്കൾ ഉണ്ടായിരുന്നു. ഇവരുടെ വീട്ടിൽ എന്നും വഴക്ക് പതിവായിരുന്നുവെന്ന് അയൽക്കാർ പറയുന്നു. സാമ്പത്തികപ്രശ്നങ്ങളെ ചൊല്ലിയായിരുന്നു വഴക്ക്. എന്നാൽ കൊലപാതകത്തിലേക്ക് നയിച്ചത് നോൺ വെജ് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കണമെന്ന ശിവാജിയുടെ ആവശ്യവും അതേത്തുടർന്ന് ഉണ്ടായ വഴക്കുമാണ്.

കൊലപാതകം നടന്നത് രാത്രിയിൽ

സംഭവദിവസം രാത്രിയിൽ നോൺ വെജ് ഭക്ഷണം ഉണ്ടാക്കി നൽകണമെന്ന് ശിവാജി ആവശ്യപ്പെട്ടു. എന്നാൽ ലക്ഷഅമി അത് സാധ്യമല്ലെന്ന് അറിയിച്ചു. ഇതേത്തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടായി. അതിനിടെയാണ് അടുക്കളയിൽ ഉണ്ടായിരുന്ന കത്തിയെടുത്ത് ലക്ഷ്മി, ശിവാജിയുടെ കഴുത്തിന് കുത്തിയത്. രക്തസ്രാവത്തെ തുടർന്ന് ശിവാജി തൽക്ഷണം മരണപ്പെട്ടു.

Also Read- മകളുടെ കൊലപാതകം; ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടില്‍ കയറി വെട്ടിക്കൊന്ന് പിതാവ്

വീട്ടിലെ ബഹളവും കുട്ടികളുടെ നിലവിളിയും കേട്ട്, അയൽക്കാർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്ത് എത്തിയപ്പോൾ മരിച്ച നിലയിലായിരുന്നു ശിവാജി. തുടർന്ന് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി. ലക്ഷ്മിയെ ചോദ്യം ചെയ്തതിനെ തുടർന്ന് കുറ്റം സമ്മതിക്കുകയായിരുന്നു. ഇതോടെ പൊലീസ് ലക്ഷ്മിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ലക്ഷ്മിയെ കോടതിയിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News