ആദിവാസി സ്ത്രീയെ ബലാത്സംഗം ചെയ്യാൻ ശ്രമം: തെലങ്കാനയിൽ കടകളും വീടുകളും കത്തിച്ചു

telangana protest

ആദിവാസി സ്ത്രീയെ ബലാത്സംഗം ചെയ്യാൻ ശ്രമം നടന്നതിൽ തെലങ്കാനയിൽ വൻ പ്രതിഷേധം. അസീഫാബാദ് ജില്ലയിൽ ഒരു കൂട്ടം പ്രതിഷേധക്കാർ വീടുകളൂം കടകളും കത്തിച്ചു.  ഇതോടെ പൊലീസിനെ ഇവിടെ വിന്യസിച്ചു.

ALSO READ: ഹേമ കമ്മിറ്റി ഇഫെക്ട് തമിഴ്നാട്ടിലും; കുറ്റക്കാർക്ക് 5 വർഷം തടവ്

നാല്പത്തിയഞ്ചുവയസ്സുകാരിയെ ബലാത്‌സംഗം ചെയ്യാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട ബുധനാഴ്ച ഒരു ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്ത്രീയുടെ സഹോദരൻ പൊലീസിൽ പരാതി നൽകിയതോടെയാണ് പ്രതിയെ പിടികൂടിയത്.

ALSO READ: കൂറുമാറ്റം ഇനി നടക്കില്ല ; നിർണായക ബിൽ പാസ്സാക്കി ഹിമാചൽ പ്രദേശ് സർക്കാർ

ഓഗസ്റ്റ് 31 നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ഓട്ടോയിൽ ജോലി സ്ഥലത്തേക്ക് പോകുമ്പോഴാണ് സ്ത്രീക്ക് നേരെ ആക്രമണം ഉണ്ടായത്. ഇത് തടയാൻ ശ്രമിച്ചപ്പോൾ തന്നെ വടി കൊണ്ട് ഓട്ടോ ഡ്രൈവർ മർദ്ദിച്ചതായും മരിച്ചുവെന്ന് കരുതിയ ഡ്രൈവർ തന്നെ റോഡിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നും ഇവർ പൊലീസിന് മൊഴി നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News