
ഒരു ദിവസമെങ്കിലും ജയിലിൽ കിടക്കണമെന്ന് ആരെങ്കിലും മോഹിച്ചിട്ടുണ്ടോ? തമാശയ്ക്കുപോലും ജയിലിൽ കിടക്കണമെന്ന് ആരും മോഹിക്കില്ലായിരിക്കും. എന്നാൽ ജയിലിലെ ദിനചര്യകൾ മനസിലാക്കാൻ അവസരം കിട്ടിയാലോ. ഹൈദരാബാദിൽ അത്തരത്തിലൊരു അവസരം ഉണ്ടായിരിക്കുകയാണ്. അഞ്ഞൂറ് രൂപ കൈയിലുണ്ടെങ്കിൽ ജയിലിൽ കിടക്കാം. ഹൈദരാബാദ് ചഞ്ചൽഗുഡയിലെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷൻ അഡ്മിനിസ്ട്രേഷനാണ് ജയിൽ മ്യൂസിയം തുറന്നത്.
ജയിലിലെ ജീവിതം, ദിനചര്യകൾ, ഭക്ഷണം എന്നിവയക്കുറിച്ച് സന്ദർശകർക്ക് ധാരണ നൽകുന്നതിനാണ് ഇങ്ങനെ ഒരു സംരംഭം ആരംഭിച്ചത്. ഏപ്രിൽ 28 മുതൽ ‘ഫീൽ ദ ജയിലെന്ന’ ഈ അവസരം വിനിയോഗിക്കാൻ പൊതുജനങ്ങൾക്ക് അനുമതി നൽകി തുടങ്ങിയിട്ടുണ്ട്.’ഫീൽ ദ ജയിൽ’ എന്ന സംരഭത്തിൽ ‘വൺ ഡേ ജയിൽ എക്സ്പീരിയൻസ്’ എന്ന പാക്കേജും ഉൾപ്പെടുന്നുണ്ട്.
also read: ഗവിയും വാഗമണും കാണാൻ പോയാലോ? 2800 രൂപയ്ക്ക് പോയി വരാം, അവധിക്കാലം ആഘോഷിക്കാം
ഫീസടക്കുന്ന ആളുകൾക്ക് യൂണിഫോമും പാത്രവും മഗ്ഗും ഉൾപ്പെടെ ജയിലിലെ അന്തേവാസികൾ ഉപയോഗിക്കുന്ന എല്ലാ സേവനങ്ങളും നൽകുന്നതാണ്. ജയിലിനകത്ത് പ്രവേശിക്കുന്നതിന് മുമ്പ് നിങ്ങളുടെ ഫോൺ ഉൾപ്പെടെയുള്ള വസ്തുക്കൾ ജയിൽ അതോറിറ്റിയെ ഏൽപ്പിക്കണമെന്ന നിബന്ധനയുമുണ്ട്. വിനോദത്തേക്കാൾ കൂടുതൽ അവബോധമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

