തെലങ്കാനയിൽ വോട്ടിംഗ് പുരോഗമിക്കുന്നു; ചിരഞ്ജീവി, ജൂനിയർ എൻടിആർ, അല്ലു അർജുൻ തുടങ്ങിയ പ്രമുഖരടക്കം വോട്ടിംഗ് രേഖപ്പെടുത്തി

തെലങ്കാനയിലെ 119 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു . ഹൈദരാബാദിലെ 24 മണ്ഡലങ്ങളിലെ ശരാശരി പോളിംഗ് ശതമാനം 40% മുതൽ 50% വരെയാണ് വോട്ട് രേഖപ്പെടുത്തിയത്. തെലങ്കാനയിലെ മറ്റ് ജില്ലകളെ അപേക്ഷിച്ച് 15% മുതൽ 20% വരെ കുറവ് ഇവിടെ ഉണ്ടായി.ഗോപി നഗർ എംഎംപി സ്‌കൂളിൽ രാവിലെ 9 മണി വരെ 10 ശതമാനം ആയിരുന്നു പോളിങ്.

ALSO READ: “നവകേരള സദസ്സിൽ വിദ്യാർത്ഥികളെ നിർബന്ധിച്ച് പങ്കെടുപ്പിച്ചിട്ടില്ല”: മന്ത്രി വി ശിവൻകുട്ടി

ചിരഞ്ജീവി, ജൂനിയർ എൻടിആർ മുതൽ അല്ലു അർജുൻ, ഓസ്‌കാർ ജേതാവ് എംഎം കീരവാണി തുടങ്ങിയ പ്രമുഖർ അടക്കം വോട്ട് രേഖപ്പെടുത്തി. മുൻ ക്രിക്കറ്റ് താരവും കോൺഗ്രസ് ജൂബിലി ഹിൽസ് എംഎൽഎ സ്ഥാനാർത്ഥിയുമായ മുഹമ്മദ് അസ്ഹറുദ്ദീൻ ഹൈദരാബാദിൽ വോട്ട് രേഖപ്പെടുത്തി.

അതേസമയം ബിആർഎസിന് വോട്ട് ചെയ്യാൻ ജനങ്ങളോട് അഭ്യർത്ഥിച്ച് തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്നാരോപിച്ച് ബിആർഎസ് നേതാവ് കവിതയ്‌ക്കെതിരെ കോൺഗ്രസ് പരാതി നൽകി.ബിആർഎസ് പാർട്ടി വർക്കിംഗ് പ്രസിഡന്റ് കെ ടി രാമറാവു ഭാര്യ ഷൈലിമയ്‌ക്കൊപ്പം വ്യാഴാഴ്ച ബഞ്ചാര ഹിൽസിലെ നന്ദി നഗറിലെ കമ്മ്യൂണിറ്റി ഹാളിലെ പോളിംഗ് സ്റ്റേഷനിൽ വോട്ട് രേഖപ്പെടുത്തി.

തെലങ്കാനയിലെ ജനങ്ങളോട് 'റെക്കോർഡ് സംഖ്യയിൽ'വോട്ട് ചെയ്യാൻ പ്രധാനമന്ത്രി മോദി 
അഭ്യർത്ഥിച്ചു.

ALSO READ: വിവാഹദിനത്തില്‍ മരണമാസ് ലുക്കില്‍ കുതിരപ്പുറത്തെത്തി; പക്ഷേ പണിപറ്റിച്ച് കുതിര, നാണംകെട്ട് വരന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News